കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവരണ വിരുദ്ധ നീക്കങ്ങളില്‍നിന്ന് ഇടതുസര്‍ക്കാര്‍ പിന്‍മാറണം: ജമാഅത്തെ ഇസ്‌ലാമി

Google Oneindia Malayalam News

കോഴിക്കോട്: രാജ്യത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണം അട്ടിമറിക്കാന്‍ നിരന്തരം നടത്തുന്ന ശ്രമങ്ങളില്‍നിന്നും ഇടതുപക്ഷം പിന്‍മാറണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. കേരളത്തില്‍ പുതുതായി രൂപം നല്‍കുന്ന കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസില്‍ നിയമനം നടത്തുന്നതിലും സര്‍ക്കാര്‍ സംവരണ തത്വങ്ങളെ അട്ടിമറിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥ മേഖലയില്‍ നിലവിലുള്ള പ്രാതിനിധ്യം പോലും പട്ടികജാതി, വര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ കെഎഎസ് സ്‌പെഷ്യല്‍ റൂള്‍ കാരണമാകും.

ലെനിന്റെ പ്രതിമ തകര്‍ത്തതല്ല സ്ഥാപിച്ചവര്‍ എടുത്തുമാറ്റി, അതിന് ബിജെപിയെ കുറ്റംപറയേണ്ടെന്ന് രാംമാധവ്ലെനിന്റെ പ്രതിമ തകര്‍ത്തതല്ല സ്ഥാപിച്ചവര്‍ എടുത്തുമാറ്റി, അതിന് ബിജെപിയെ കുറ്റംപറയേണ്ടെന്ന് രാംമാധവ്

ഭാവിയില്‍ ഐഎഎസ് ലഭിക്കാനിടയുള്ള സംസ്ഥാന സര്‍വിസിലെ ഏറ്റവും ഉയര്‍ന്ന തസ്തികകളാണ് കെഎഎസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 50 ശതമാനം സംവരണമെന്ന തത്വമാണ് ലംഘിക്കപ്പെടുന്നത്. കെഎഎസിലേക്ക് മൂന്ന് ധാരകളായി നിയമനം നടക്കുമ്പോള്‍ ആദ്യധാരയില്‍ മാത്രമാണ് സംവരണ തത്വം പാലിക്കപ്പെടുന്നത്. മറ്റു രണ്ടു ധാരകള്‍ വഴിയുള്ള നിയമനത്തില്‍ സംവരണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് സംവരണ വിഭാഗങ്ങളെ ഉന്നത തലങ്ങളില്‍നിന്നും മാറ്റിനിര്‍ത്തുന്നതിനുള്ള ആസൂത്രിത ശ്രമത്തിന്റെ ഫലമാണ്. 150 പേര്‍ക്ക് നിയമനം നല്‍കുമ്പോള്‍ 25 പേര്‍ക്ക് മാത്രമാണ് സംവരണാടിസ്ഥാനത്തില്‍ നിയമനം ലഭിക്കുക.

 reservation

രാജ്യത്ത് സംവരണം നടപ്പാക്കി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പിന്നാക്ക വിഭാഗങ്ങളുടെ അര്‍ഹമായ പങ്കാളിത്തം ഉറപ്പുവരുത്താനായിട്ടില്ല എന്ന വസ്തുത നിലനില്‍ക്കെയാണ് അതിന് ആക്കംകൂട്ടുന്ന തരത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാട്. സംവരണത്തെ തുടക്കം മുതലെ എതിര്‍ക്കുകയും പൗരന്‍മാരുടെ തുല്യതയെയും സമത്വത്തെയും നിരാകരിക്കുകയും ചെയ്യുന്ന സംഘപരിവാറിനെ സഹായിക്കാനേ സര്‍ക്കാര്‍ നിലപാട് ഉപകരിക്കൂ. നോണ്‍ ക്രിമിലെയര്‍ പരിധി ഉയര്‍ത്താനും സര്‍ക്കാര്‍ സന്നദ്ധമാവണം. സംവരണം യഥാവിധി നടപ്പിലാക്കുന്നതിന് എതിരെയുള്ള സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിച്ചില്ലെങ്കില്‍ സംവരണ സമുദായങ്ങളോടും സമാനമനസ്‌കര്‍ക്കുമൊപ്പം യോജിച്ച പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടി ഗ്രാമങ്ങളിലെ മണ്ണിനും പെണ്ണിനും വിലയില്ല..സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് അബ്ദുള്ളകുട്ടിപാര്‍ട്ടി ഗ്രാമങ്ങളിലെ മണ്ണിനും പെണ്ണിനും വിലയില്ല..സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് അബ്ദുള്ളകുട്ടി

ഖത്തര്‍ എയര്‍വെയ്‌സ് തകരുന്നു; സമ്മതിച്ച് സിഇഒ!! നഷ്ടം 18 നഗരങ്ങള്‍, ഫണ്ടില്ലെങ്കില്‍ നശിക്കുംഖത്തര്‍ എയര്‍വെയ്‌സ് തകരുന്നു; സമ്മതിച്ച് സിഇഒ!! നഷ്ടം 18 നഗരങ്ങള്‍, ഫണ്ടില്ലെങ്കില്‍ നശിക്കും

English summary
government should withdraw the decision against minority reservation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X