ജേക്കബ് തോമസിനെ എല്‍ഡിഎഫ് സര്‍ക്കാരിന് ആവശ്യമുണ്ട്; അങ്ങനെ പുറത്താക്കാനാകില്ലെന്ന് കോടതിയില്‍
കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍. തോമസ് ജേക്കബിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു പുറത്താക്കണമെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഗവേഷണത്തിനായി അവധിയെടുത്ത് സ്വകാര്യകോളജില്‍ ജോലിചെയ്ത് ശമ്പളം പറ്റിയത് ചട്ടവിരുദ്ധമെന്ന ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.
ഇത് പൊതുതാല്‍പര്യമുള്ള വിഷയമല്ലെന്നും സര്‍വീസ് കേസാണെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ നിയമാനുസൃതമുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതാണ്. സ്വകാര്യസേവന കാലത്തെ ശമ്പളം തിരിച്ചടച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അപാകതകള്‍ ഒന്നുമില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

തൃശൂര്‍ സ്വദേശി ബിനോയിയാണ് ജേക്കബ് തോമസിനെതിരെ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ പരാതിക്കാരന് വേണ്ടി ഹാജരായത് ബാര്‍കോഴക്കേസില്‍ കെഎംമാണിക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ്. ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടൈന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications