കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം അല്ലേലും സൂപ്പറാ...!! ആറ് മാസത്തിനകം പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് സുലാന്‍...!!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ വേറിട്ട് നിര്‍ത്തുന്ന പല ഘടകങ്ങളുണ്ട്. അക്കൂട്ടത്തിലിനി ഒന്നുകൂടി. ആറ് മാസത്തിനകം കേരളത്തില്‍ നിന്നും പ്‌ളാസ്റ്റിക് സഞ്ചികള്‍ അപ്രത്യക്ഷമാകും. 6 മാസത്തിനകം പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിക്കുമെന്ന് മന്ത്രി കെടി ജലീല്‍ ആണ് വ്യക്തമാക്കിയിരിക്കുന്നത്. നിലവിലുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ ഈ സമയത്തിനകം നീക്കം ചെയ്യുകയോ ഉപയോഗിച്ച് തീര്‍ക്കുകയോ ചെയ്യണം.

പെണ്ണിന് ലൈംഗിക മോഹം പാടില്ല !! വികാരം ശമിപ്പിക്കാന്‍ പൈശാചിക കൃത്യം..!! സമാനതകളില്ലാത്ത ക്രൂരത..!!പെണ്ണിന് ലൈംഗിക മോഹം പാടില്ല !! വികാരം ശമിപ്പിക്കാന്‍ പൈശാചിക കൃത്യം..!! സമാനതകളില്ലാത്ത ക്രൂരത..!!

സംസ്ഥാനത്ത് പനി പോലുള്ള രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്‌ളാസ്‌ററിക് സംസ്‌ക്കരണ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

plastic

മാലിന്യം സംസ്‌ക്കരിക്കുന്നതിന് ഹോട്ടലുകളും പഴം-പച്ചക്കറി കടകളും മത്സ്യക്കടകളും ഇറച്ചിക്കടകളുമെല്ലാം സ്വന്തമായി സംവിധാനമൊരുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. സ്വന്തം സ്ഥാപനത്തില്‍ ഇതിനുള്ള സൗകര്യം ഇല്ലെങ്കില്‍ പറ്റുന്ന ഇടത്ത് സംവിധാനം ഉണ്ടാക്കുകയും ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണം. ഇതിനായി ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും കെടി ജലീല്‍ വ്യക്തമാക്കി.

English summary
Kerala government to ban the use of plastic bangs in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X