കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂൾ തുറക്കൽ; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പദ്ധതികളുമായി സർക്കാർ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും തുറക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷയൊരുക്കാൻ പ്രത്യേക പദ്ധതികളുമായി സർക്കാർ. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾക്ക് പുറമേ സംസ്ഥാന പോലീസ് മേധാവിയോടും വിദ്യാർത്ഥികളുടെ സുരക്ഷ സംബന്ധിച്ച കാര്യത്തിൽ വേണ്ട നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകൾക്കു കീഴിലുമുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പ്രഥമാധ്യാപകരുടെയും സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളുടെയും യോഗം സമയബന്ധിതമായി വിളിച്ചു ചേർക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി ഡിജിപിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

1

സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിനാണ് തുറക്കുന്നത്. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളും ഹയർസെക്കൻഡറി ക്ലാസുകളുമാണ് നവംബർ ഒന്നിന് ആരംഭിക്കുന്നത്. നവംബർ 15 മുതൽ മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കും. എന്നാൽ, ഒക്ടോബർ 4 മുതൽ സംസ്ഥാനത്തെ കോളേജുകളിലും ക്ലാസുകൾ ആരംഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാർഥികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ ബന്ധപ്പെട്ടവരോട് വേണ്ട നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ളത്. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾക്ക് പുറമെ സംസ്ഥാന പൊലീസ് മേധാവിയോടും ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

എന്താ ഒരു ക്യൂട്ട്‌നെസ്: സൈമ അവാര്‍ഡില്‍ തിളങ്ങി കല്യാണി പ്രിയദര്‍ശന്‍

2

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അതാത് ജില്ലാ പൊലീസ് മേധാവിമാർക്ക് സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് കുട്ടികൾക്ക് സുരക്ഷയൊരുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇതിനോടകം തന്നെ പൊലീസ് മേധാവിയും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് പ്രകാരം സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ബന്ധപ്പെട്ടവരുടെ യോഗങ്ങൾ വിളിച്ചു കൂട്ടണം. തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ച് കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. കുട്ടികളെ കൊണ്ടുവരുന്ന സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം പൊലീസിനായിരിക്കും. ഇക്കാര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ സഹായവും പൊലീസിനുണ്ടാകും.

3

സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 20 ന് മുമ്പ് പൂര്‍ത്തിയാക്കണം. കുട്ടികളെ കൊണ്ടുവരുന്നത് സ്വകാര്യവാഹനങ്ങളിൽ ആയാലും സ്‌കൂള്‍ വാഹനങ്ങളിലായാലും വാഹനം ഓടിക്കുന്നയാളിന് പത്തുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ടാകണം. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്‌കൂള്‍ സേഫ്റ്റി ഓഫീസറായി നിയോഗിക്കണമെന്നും ആ വ്യക്തി ഇത് സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

4

ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ സ്‌കൂളിലെത്തി പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്. അടച്ചിട്ട മുറികളിലും ഹാളുകളിലുമുള്ള യോഗങ്ങള്‍ പലയിടത്തും നടക്കുകയാണ്. അത് ഒഴിവാക്കണം. അധ്യാപക രക്ഷാകര്‍തൃ സമിതിയോടൊപ്പം തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരെയും കൂടി പങ്കെടുപ്പിച്ച് സൂക്ഷ്മതല ആസൂത്രണം സ്‌കൂള്‍ തുറക്കുന്നതിനു മുന്നേ നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

62 ഗ്രാം എംഡിഎംഎയും രണ്ടുകിലോ കഞ്ചാവുമായി അഞ്ചംഗ സംഘം തിരുവനന്തപുരത്ത് പിടിയിൽ62 ഗ്രാം എംഡിഎംഎയും രണ്ടുകിലോ കഞ്ചാവുമായി അഞ്ചംഗ സംഘം തിരുവനന്തപുരത്ത് പിടിയിൽ

5

കുട്ടികളില്‍ കൊവിഡ് വരാനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാലും കുറച്ച് കുട്ടികള്‍ക്കെങ്കിലും കൊവിഡ് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. അധ്യാപക അനധ്യാപകരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണം. അത്, മാത്രമല്ല അവര്‍ മറ്റ് കൂടുതല്‍ ആളുകളുമായി ബന്ധപ്പെടാതെയിരിക്കുകയും വേണം. കുട്ടികളുമായി ഇടപഴകുന്നവർ പരമാവധി മറ്റ് ആളുകളുമായി നേരിട്ട് ഇടപെടുന്നത് കുറയ്ക്കണം.കൊവിഡ് പ്രോട്ടോകോൾ പാലിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധമാണ്. അത് സ്കൂളുകളെന്നല്ല എവിടെയാണെങ്കിലും ലംഘിക്കാൻ പാടില്ല. സ്‌കൂള്‍ പിടിഎകള്‍ അതിവേഗത്തില്‍ പുന:സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Recommended Video

cmsvideo
ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍ നടത്താന്‍ തീരുമാനം | Oneindia Malayalam

English summary
The government has come up with special schemes to ensure the safety of students in the context of opening schools and colleges in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X