• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇനി എല്ലാ ക്യാംപസുകളിലും വിദ്യാർ‌ത്ഥി രാഷ്ട്രീയം; നിയമപ്രാബല്യം നൽകുന്നു!!

തിരുവനന്തപുരം: ക്യാപസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം വേണോ, വേണ്ടയോ എന്നതിനെ കുറിച്ച് ചർച്ച തുടങ്ങിയിട്ട് നാളുകൾ ഏറെയായി. വിദ്യാർത്ഥികൾ പഠിക്കാൻ വരുന്നവരാണെന്നും അല്ലാതെ രാഷ്ട്രീയം കളിച്ച് ജീവിതം തീർക്കേണ്ടവരല്ലെന്നും വാദിക്കുന്ന ഒരു വിഭാഗം, എന്നാൽ നാളത്തെ രാഷ്ട്രത്തെ പടുത്തുയർത്തേണ്ടവരാണ് വിദ്യാർത്ഥികളെന്നും സമൂഹവുമായി ഇടപഴകിവേണം അവർ ജീവിക്കാൻ എന്നും പറയുന്ന മറ്റൊരു വിഭാഗം.

എന്നാൽ കേരളത്തിലെ ഭൂരിപക്ഷം സ്വാശ്രയ കളേജുകളിലും വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ച സ്ഥിതിയാണിപ്പോഴുള്ളത്. എന്നാൽ അവിടങ്ങളിലെല്ലാം വിദ്യാർത്ഥികളുടെയും മാനേജ്മെന്റിന്റെയും അധ്യാപകരപുടെയും ധാർഷ്ട്യങ്ങളാണ് അരങ്ങേറുന്നതെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതേസമയം ഇപ്പോൾ വിദ്യാർഥിസംഘടനകളുടെ പ്രവർത്തനത്തിന് നിയമപ്രാബല്യം നൽകാനുള്ള കരട് നിയമത്തിന് നിയമവകുപ്പിന്റെ അംഗീകാരം നൽകിയിരിക്കുകയാണ്.

രജിസ്റ്റർ ചെയ്യണം

രജിസ്റ്റർ ചെയ്യണം

സ്വാശ്രയ കോളേജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം, യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് തുടങ്ങി ഒട്ടേറെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘടനാ പ്രവർത്തനത്തിന് നിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇനി മുതൽ ക്യാംപസുകളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനകൾ സംസ്ഥാനടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യേണ്ടി വരും.

മുഖ്യമന്ത്രി അടങ്ങുന്ന പാനൽ

മുഖ്യമന്ത്രി അടങ്ങുന്ന പാനൽ

വിദ്യാർഥികളുടെ പരാതി പരിഹരിക്കാൻ സംസ്ഥാനതലത്തിൽ അതോറിറ്റിയുണ്ടാകും. വിരമിച്ച ഹൈക്കോടതി ജഡ്ജി, വിരമിച്ച വിസി, പ്രാഗല്ഭ്യമുള്ള പൊതുപ്രവർത്തകൻ എന്നിവരാകും സമിതിയിലുണ്ടാകുക. എന്നാൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുടെ പാനലായിരിക്കും.

ഏക സംഘടന രീതിയിൽ മാറ്റം

ഏക സംഘടന രീതിയിൽ മാറ്റം

അതത് സംഘടനകളുടെ നിയമാവലി നൽകിയായിരിക്കും രജിസ്‌ട്രേഷനെടുക്കേണ്ടത്. ബൈലോയിൽ പറയുന്നപ്രകാരം സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പും മറ്റും നടത്തേണ്ടിവരും. രജിസ്‌ട്രേഷനുള്ളവയ്ക്ക് എല്ലാ കാമ്പസുകളിലും പ്രവർത്തിക്കാം. ചില ഇടങ്ങളിൽ ഏക സംഘടന രീതി എന്നതിൽ മാറ്റം വരുത്താനാണ് പുതിയ തീരുമാനം. എല്ലാ സംഘടനകളും ചില ക്യാപസുകളിൽ ഏക ഭരണ രീതി നടപ്പാക്കുന്നുണ്ട്. പുതിയ നിയമം വരുന്നതോടെ ഇതിനെല്ലാം മാറ്റം വരുമെന്നാണ് സർക്കാർ കണക്കു കൂട്ടുന്നത്.

പരാതി നൽകേണ്ടത് അധികാര സ്ഥാനത്തുള്ളവർക്ക്

പരാതി നൽകേണ്ടത് അധികാര സ്ഥാനത്തുള്ളവർക്ക്

അധികാരസ്ഥാനത്തുള്ളവർക്കെതിരായ പരാതി അതോറിറ്റിക്കാണ് വിദ്യാർഥികൾ നൽകേണ്ടത്. മാനേജ്‌മെന്റുമുതൽ കോളേജ് യൂണിയൻവരെ അധികാരസ്ഥാനമാണ്. പ്രിൻസിപ്പൽ, അധ്യാപകർ,

കോളേജ് കൗൺസിൽ എന്നിവയെല്ലാം അധികരസ്ഥാനങ്ങളാണ്. പരാതിശരിയെന്നു കണ്ടാൽ അതോറിറ്റിക്ക് അവ തിരുത്താൻ നിർദേശം നൽകാം. പിഴയും ഈടാക്കാം. പരമാവധി 10 ലക്ഷം രൂപവരെ പിഴയീടാക്കാൻ അതോറിറ്റിക്ക് അധികാരമുണ്ടാകും.

ലിങ്ദോ കമ്മിറ്റി ശുപാർശകൾ

ലിങ്ദോ കമ്മിറ്റി ശുപാർശകൾ

സംഘടനാ പ്രവർത്തനത്തിന് നിയമപ്രാബല്യം വരുന്നതോടെ സ്വാശ്രയകോളേജുകളിലും വിദ്യാർഥികൾക്ക് സംഘടിക്കാൻ കഴിയും. വിദ്യാർഥിരാഷ്ട്രീയത്തിന് ഒട്ടേറെ നിയന്ത്രണങ്ങൾ കോടതി ഏർപ്പെടുത്തിയിരുന്നു. എന്നാൽ, നിരോധനമില്ല. സുപ്രീംകോടതി നിർദേശപ്രകാരം ലിങ്ദോ കമ്മിറ്റി ശുപാർശകൾ അനുസരിച്ചാണ് കോളേജ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ക്രമസമധാന പ്രശ്നം ചൂണ്ടിക്കാട്ടി പല മാനേജ്മെന്റുകളും തിരഞ്ഞെടുപ്പ് നടത്താറില്ല. രാഷ്ട്രീയാടിസ്ഥാനത്തിലുള്ള സംഘടനാ പ്രവർത്തനം മാനേജ്‌മെന്റ് നിരോധിച്ചതിനാൽ പല കോളേജുകളിലും പേരിനാണ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുന്നത് പോലും. യൂണിൻ ബാരവാഹികളെ പ്രിസിപ്പാൾ തിരഞ്ഞെടുക്കുന്ന രീതി പോലും ഉണ്ട്.

English summary
Government to leagalize student federation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X