സര്‍ക്കാര്‍ അധ്യാപകരെ കുടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു; കുട്ടികള്‍ വഴി നിങ്ങള്‍ കുടുങ്ങും
സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരുടെ കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ തന്നെയാണോ പഠിക്കുന്നത് എന്നതാണ് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നത്.
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജോലിചെയ്യുന്ന അധ്യാപകരുടെ കുടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരുടെ കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ തന്നെയാണോ പഠിക്കുന്നത് എന്നതാണ് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നത്.
അധ്യാപകരില്‍ നിന്നും ഇത് സംബന്ധിച്ച വിവരം ഹെഡ്മാസ്റ്റര്‍ ഫെബ്രുവരി ആറ് മുതല്‍ ശേഖരിച്ച് ബന്ധപ്പെട്ട വ്ദ്യാഭ്യാസ ഓഫീസര്‍മാരെ അറിയിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു. അതേസമയം ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ആക്ഷേപമുണ്ട്.

മതാപിതാക്കള്‍ക്ക് തുല്ല്യ അവകാശം
കുട്ടിയുടെമേല്‍ മാതാപിതാക്കള്‍ക്കു തുല്യ അവകാശമാണെന്നിരിക്കെ ഇതില്‍ ഒരാള്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപകനാണെന്നതിന്റെ പേരില്‍ കുട്ടിയെ എവിടെ പഠിപ്പിക്കണമെന്നുള്ള രണ്ടാമത്തെയാളിന്റെ അവകാശം ഹനിക്കപ്പെടുകയാണ്.

പഠനം
സംസ്ഥാനത്ത് അണ്‍എയ്ഡഡ് സ്‌കൂളുകള്‍ നിരോധിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അധാ്യാപകരുടെ കുിട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ തന്നെ പഠിപ്പിക്കണമെന്ന നീക്കത്തിന് നിയമസാധുതയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സര്‍ക്കാര്‍ വേതനം
സര്‍ക്കാരില്‍നിന്നു വേതനം പറ്റുന്നവര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ മക്കളെ പഠിപ്പിക്കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിയുടെ. അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്.

ഓഫീസര്‍മാരെ അറിയിക്കണം
ഹെഡ്മാസ്റ്റര്‍മാര്‍ തങ്ങളുടെ സ്‌കൂളുകളിലെ അധ്യാപകരില്‍നിന്ന് ഇതു സംബന്ധിച്ച വിവരം ഫെബ്രുവരി ആറു മുതല്‍ ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാരെ അറിയിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.












Click it and Unblock the Notifications