കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലാക്രമണം; മത്സ്യതൊഴിലാളികള്‍ക്ക് 2.92 കോടി നഷ്ടപരിഹാരവുമായി സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് കടലാക്രമണത്തില്‍ നശിച്ച മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനൊരുങ്ങി സര്‍ക്കാര്‍. 2018 മണ്‍സൂണിനുശേഷം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ രൂക്ഷമായ കടലാക്രണത്തില്‍ ഉണ്ടായ നാശങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനിച്ചത്. യാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ പൂര്‍ണ്ണമായ നാശനഷ്ടത്തിന് ആകെ 51.49 ലക്ഷം രൂപയും ഭാഗികമായ നാശനഷ്ടത്തിന് ആകെ 2.4 കോടി രൂപയും ഉള്‍പ്പെടെ 2.92 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതിനായി അനുവദിച്ചു.

fishing

ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച മറൈന്‍ ആംബുലന്‍സുകള്‍ ഇക്കഴിഞ്ഞയാഴ്ച്ചയായിരുന്നു പ്രവര്‍ത്തനസജ്ജമാക്കിയത്.

ഫിഷറീസ് വകുപ്പിന്റെ ആദ്യത്തെ മറൈന്‍ ആംബുലന്‍സായ 'പ്രതീക്ഷ' എന്ന ആംബുലന്‍സായിരുന്നു പ്രവര്‍ത്തന സജ്ജമായത്. ഇത്
ഈ നാടിനായി സ്വജീവന്‍ പണയപ്പെടുത്തിക്കൊണ്ട് രക്ഷാപ്രവര്‍ത്തനത്തിനെത്തുന്ന മത്സ്യത്തൊഴിലാളികളോട് സര്‍ക്കാരിനുള്ള കടപ്പാടിന്റേയും ഉത്തരവാദിത്വത്തിന്റേയും സാക്ഷാല്‍ക്കാരമാവുകയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അവരുടെ സാഹസികമായ തൊഴിലിനു കഴിയാവുന്നത്ര സുരക്ഷ ഒരുക്കുക എന്ന ദൗത്യത്തിലെ ഒരു പ്രധാന പടിയാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് പേര്‍ക്ക് ഒരേ സമയം ക്രിട്ടിക്കല്‍ കെയര്‍, 24 മണിക്കൂറും പാരാമെഡിക്കല്‍ സ്റ്റാഫ്, പ്രത്യേക പരിശീലനം ലഭിച്ച നാലു സീറെസ്‌ക്യൂ സ്‌ക്വാക്ഡുകള്‍, പോര്‍ട്ടബിള്‍ മോര്‍ച്ചറി, ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും പ്രതീക്ഷയില്‍ ഉണ്ടാകും.

മല്‍സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ വര്‍ഷം ശരാശരി മുപ്പതോളം മല്‍സ്യത്തൊഴിലാളികള്‍ മരണപ്പെടാറുണ്ട്. ഈ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് മറൈന്‍ ആംബുലന്‍സിന്റെ സേവനം അനിവാര്യമാണ്. ആദ്യ ഘട്ടത്തില്‍ മൂന്ന് മറൈന്‍ ആംബുലന്‍സുകളാണ് നിര്‍മ്മിക്കുന്നത്. ഒരു ബോട്ടിന് 6.08 കോടി രൂപയാണ് ചിലവ് കണക്കാക്കിയിരിക്കുന്നത്. ' പ്രതീക്ഷ, പ്രത്യാശ, കാരുണ്യ' എന്നിങ്ങനെ നാമകരണം ചെയ്തിട്ടുള്ള മറൈന്‍ ആംബുലന്‍സുകള്‍ യഥാക്രമം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളിലാണ് നിയോഗിക്കപ്പെടുന്നത്.

'നിർഭാഗ്യവശാൽ ഭജനസംഘങ്ങൾക്കും ഭക്തജനങ്ങൾക്കുമാണ് എല്ലാപാർട്ടിയിലും മേധാവിത്വം,ജനാധിപത്യവാദികൾക്കല്ല''നിർഭാഗ്യവശാൽ ഭജനസംഘങ്ങൾക്കും ഭക്തജനങ്ങൾക്കുമാണ് എല്ലാപാർട്ടിയിലും മേധാവിത്വം,ജനാധിപത്യവാദികൾക്കല്ല'

പത്തനംതിട്ടയില്‍ ഇന്ന് 88 കൊവിഡ് രോഗികള്‍; രോഗമുക്തി നേടിയത് 89 പേര്‍പത്തനംതിട്ടയില്‍ ഇന്ന് 88 കൊവിഡ് രോഗികള്‍; രോഗമുക്തി നേടിയത് 89 പേര്‍

ആദ്യമായി 2500 കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് ബാധ; ഇന്ന് 7 മരണം, രോഗമുക്തി നേടിയത് 2097 പേര്‍ആദ്യമായി 2500 കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് ബാധ; ഇന്ന് 7 മരണം, രോഗമുക്തി നേടിയത് 2097 പേര്‍

English summary
Government to provide compensation for fishing equipment damaged
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X