സെന്‍കുമാര്‍ വന്നാല്‍ ബെഹ്‌റ? സര്‍ക്കാറിനു വേണം ഇതിനുത്തരം....സുപ്രീം കോടതിയിലേക്ക്
സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയേക്കും
തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ പുനര്‍നിയമനം വൈകിയേക്കും. സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്നു സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

സെന്‍കുമാറിനു പകരം ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയാക്കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് സെന്‍കുമാറിനെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടത്. സെന്‍കുമാറിനെ വീണ്ടും നിയമിക്കുമ്പോള്‍ ബെഹ്റ ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ എന്തു തുടര്‍നടപടി വേണമെന്ന് വ്യക്തത തേടിയാണ് സര്‍ക്കാര്‍ ഹരജി നല്‍കുക.

സുപ്രീം കോടതി ഉത്തരവ് സര്‍ക്കാര്‍ വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയിരുന്നു. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരേ നടപടിയെടുക്കണമെന്നും നിയമന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നുമായിരുന്നു സെന്‍കുമാറിന്റെ ആവശ്യം. എന്നാല്‍ തിങ്കളാഴ്ച അദ്ദേഹം ഇതില്‍ നിന്നു നാടകീയമായി പിന്‍മാറുകയായിരുന്നു. ഇതിനു തൊട്ടു പിറകെയാണ് വിധിയുടെ കാര്യത്തില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തുന്നത്.












Click it and Unblock the Notifications