കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുര കത്തിയപ്പോൾ വാഴ വെട്ടിയവർ; ദുരിതാശ്വാസക്കൊള്ള നടത്തിയവർക്കെതിരെ നടപടി; മലപ്പുറത്ത് രണ്ട് പേർ..

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയിൽ നിന്നും കരകയറുകയാണ്. കൂട്ടായ പ്രയത്നമാണ് കേരളത്തിന് കൈത്താങ്ങായത്. ജീവൻപോലും പണയംവെച്ചാണ് പലരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. എന്നാൽ പുര കത്തിയപ്പോൾ വാഴ വെട്ടാനിറങ്ങിവരും കുറവല്ല.

ശശിമാര്‍ പണികൊടുക്കുന്ന സിപിഎം...! ലൈംഗികാരോപണത്തില്‍ രണ്ടാമത്തെ ശശി; അന്ന് നാണംകെട്ടു, ഇന്നോ...ശശിമാര്‍ പണികൊടുക്കുന്ന സിപിഎം...! ലൈംഗികാരോപണത്തില്‍ രണ്ടാമത്തെ ശശി; അന്ന് നാണംകെട്ടു, ഇന്നോ...

ദുരിതാശ്വാസ ക്യാമ്പിലേക്ക് വന്ന സാധനങ്ങൾ കടത്താൻ ശ്രമിച്ചവരിൽ സർക്കാർ ഉദ്യോഗസ്ഥർവരെയുണ്ട്. കഴിഞ്ഞ ദിവസം എറണാകുളത്ത് ദുരിതാശ്വാസ സാനധങ്ങൾ കടത്താൻ ശ്രമിച്ച 12 പോലീസുകാരെ സ്ഥലം മാറ്റിയിരുന്നു. പ്രളയകാലത്ത് കൊള്ള നടത്താനിറങ്ങിയവർക്കെതിരെ സർക്കാർ നടപടി തുടങ്ങി.

ഉത്തർ പ്രദേശിൽ മുൻ പോലീസ് ഉദ്യോഗസ്ഥനെ പട്ടാപ്പകൽ തല്ലിക്കൊന്നു; കാഴ്ച്ചക്കാരായി ആൾക്കൂട്ടം....ഉത്തർ പ്രദേശിൽ മുൻ പോലീസ് ഉദ്യോഗസ്ഥനെ പട്ടാപ്പകൽ തല്ലിക്കൊന്നു; കാഴ്ച്ചക്കാരായി ആൾക്കൂട്ടം....

നടപടി

നടപടി

ദുരിതാശ്വാസത്തിൻ നഷ്ടം പെരുപ്പിച്ച് കാണിച്ച രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി എ സി മൊയ്തീൻ അറിയിച്ചു. തൃക്കലങ്ങോട് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ കെ ടി അലി ഫൈസലിനും ഓവർസീയർ എ സതീശിനും എതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.

സസ്പെൻഷൻ

സസ്പെൻഷൻ

അസിസ്റ്റന്റ് എഞ്ചിനീയറായ അലി ഫൈസലിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാനും താൽക്കാലിക ജീവനക്കാരനായ എ സതീഷിനെ ജോലിയിൽ നിന്നും ഉടൻ പിരിച്ചുവിടാനും നിർദ്ദേശം ചെയ്തതായി മന്ത്രി എ സി മൊയ്തീൻ അറിയിച്ചു

അനർഹർക്ക്

അനർഹർക്ക്

തൃക്കലങ്ങോടിന് സമീപമുള്ള വീടിന് പുറകിൽ ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. മുറ്റത്ത് കുറച്ച് മണ്ണ് പതിക്കുകയും ചെയ്ത്. 9 മുറികളും 11 എസിയുമുള്ള വീടിന്റെ അറ്റകുറ്റപ്പണിക്ക് അസിസ്റ്റന്റ് എഞ്ചിനീയർ നഷ്ട പരിഹാരത്തിനായി ശുപാർശ ചെയ്തത് 5,79,225 രൂപയാണ്. വീടിന് പിന്നിൽ വലിയ ഭിത്തി നിർമിക്കാനായി മാത്രം 5,40,000 രൂപ ശുപാർശ ചെയ്തു.

മൂന്ന് ലക്ഷം

മൂന്ന് ലക്ഷം

സമീപത്തെ മറ്റൊരു വീടിന് യാതൊരു കേടുപാടുകളും പറ്റിയിട്ടില്ല. കെട്ടിടത്തിന് മുകളിലേക്ക് ചുമരിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായിട്ടില്ല. പക്ഷേ കുടുംബത്തിന് 3,86,150 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉദ്യോഗസ്ഥൻ റവന്യൂ വകുപ്പിനോട് ശുപാർശ ചെയ്തത്.

പതിനായിരം രൂപ പോലും

പതിനായിരം രൂപ പോലും

പതിനായിരം രൂപ പോലും ചിലവ് വരാത്ത പ്രവർത്തനങ്ങൾക്കാണ് ഉദ്യോഗസ്ഥൻ ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് ശുപാർശ ചെയ്തത്. പതിനായിരക്കിനാളുകൾ ഇപ്പോഴും സ്വന്തം വീട്ടിലേക്ക് മടങ്ങാനാകാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുമ്പോഴാണ് ഉദ്യോഗസ്ഥർ ഇഷ്ടക്കാർക്ക് ലക്ഷങ്ങൾ ശുപാർശ ചെയ്ത് തട്ടിപ്പ് നടത്തുന്നത്.

പാസാകും

പാസാകും

അസിസ്റ്റന്റ് എഞ്ചിനീയർ സമർപ്പിക്കുന്ന റിപ്പോർട്ട് വില്ലേജ് ഓഫീസർ വഴിയാണ് സർക്കാരിന് സമർപ്പിക്കുന്നത്. റിപ്പോർട്ടിൽ വീണ്ടും പുനപരിശോധന നടക്കാറില്ല. അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പുകൾ പിടിക്കപ്പെടാനുള്ള സാധ്യതയും കുറവാണ്. ലക്ഷക്കണക്കിനാളുകൾക്ക് ദുരിതാശ്വാസം നൽകേണ്ടതുള്ളതിനാൽ ഇത്തരം ക്രമക്കേടുകൾ ശ്രദ്ധിക്കപ്പെടില്ലെന്ന വിശ്വാസമാണ് പലർക്കും.

എറണാകുളത്ത്

എറണാകുളത്ത്

എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ദുരിതാശ്വാസ സാധനങ്ങൾ വീട്ടിലേക്ക് കടത്താൻ ശ്രമിച്ച 12 പോലീസുകാർക്ക് കഴിഞ്ഞ ദിവസം കൂട്ട സ്ഥലംമാറ്റം നൽകിയിരുന്നു. ഇതിൽ 11 പേരും വനിതാ പോലീസുകാരായിരുന്നു. തുണിയും സാനിറ്ററി നാപ്കിനുമടക്കം കടത്താൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ മേലധികാരികൾക്ക് ലഭിക്കുകയായിരുന്നു.

Recommended Video

cmsvideo
കേരളം അതിജീവിച്ച കഥ | Oneindia Malayalam
നിങ്ങൾക്കും സഹായിക്കാം

നിങ്ങൾക്കും സഹായിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
action against officials relief fund fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X