ശബരിമലയിൽ വിശ്വാസവേട്ട നടത്തിയ സർക്കാർ ഇപ്പോൾ വിശ്വാസികളെ കബളിപ്പിക്കുന്നുവെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം; സീതാറാം യെച്ചൂരി ശബരിമലയിൽ നിലപാട് മാറ്റിയില്ലെന്ന് തുറന്ന് പറഞ്ഞതോടെ സിപിഎമ്മിൻ്റെ തനിനിറം പുറത്തായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ വിശ്വാസവേട്ട നടത്തിയ സർക്കാർ ഇപ്പോൾ വിശ്വാസികളെ കബളിപ്പിക്കാൻ ശമിക്കുകയാണ്.
കടകംപള്ളി ശബരിമലയിൽ തെറ്റുപറ്റിയെന്ന് പറഞ്ഞത് തട്ടിപ്പാണെന്ന് ഞങ്ങൾ അന്നേ പറഞ്ഞിരുന്നു. അയ്യപ്പ വിശ്വാസികളിൽ പ്രവർത്തിക്കുന്നത് അയ്യപ്പന്റെ ബുദ്ധിയാണെന്ന് പിണറായിയും കൂട്ടരും മറക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.

കോന്നി നിയോജക മണ്ഡലത്തിൽ പട്ടയം കിട്ടാത്ത 6,000 ത്തിലേറെ കുടുംബങ്ങൾ ഉണ്ടെന്നും വിജയിച്ചു കഴിഞ്ഞാലുടൻ അവർക്ക് പട്ടയം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞപ.. 4,000 ത്തോളം തൊഴിലാളികൾ മണ്ഡലത്തിലെ ലയങ്ങളിൽ താമസിക്കുന്നുണ്ട്. അടിയന്തിര പ്രാധാന്യത്തോടെയാണ് ഇവരുടെ വിഷയങ്ങളെ കാണുന്നത്.
പതിനായിരക്കണക്കിനാളുകൾ വൈദ്യുതിയും വെള്ളവും ഇല്ലാതെ താമസിക്കുന്ന പിന്നോക്ക മണ്ഡലമാണ് കോന്നി. എൻഡിഎക്ക് അവസരം ലഭിച്ചാൽ മോദി സർക്കാരിൻ്റെ സഹായത്തോടെ വലിയ വികസനങ്ങൾ കോന്നിയിൽ കൊണ്ടുവരാൻ സാധിക്കും. കോന്നിയെ കേരളത്തിലെ ഏറ്റവും മികച്ച മണ്ഡലമാക്കി മാറ്റുകയെന്ന ദൗതൃത്തിലാണ് എൻഡിഎയെന്നും സുരേന്ദ്രൻ പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications