കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഴഞ്ഞുമറിഞ്ഞ് സ്വാശ്രയം; പ്രവേശന പരീക്ഷാ കമ്മീഷണർ റെജുവിനെ 'തട്ടി', എംഎസ് ജയ പുതിയ കമ്മീഷണർ...

അതേസമയം, തമിഴ്നാട് കേഡറിലെ ഉദ്യോഗസ്ഥനായ റെജു ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചുപോകുന്നതിനാലാണ് പുതിയ നിയമനമെന്നാണ് സർക്കാർ ഭാഷ്യം.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞ സ്ഥിതിയിലായിരിക്കെ പ്രവേശന പരീക്ഷാ കമ്മീഷണറെ സർക്കാർ മാറ്റി. നിലവിലെ പ്രവേശന പരീക്ഷാ കമ്മീഷണർ എംടി റെജുവിനെ തൽസ്ഥാനത്ത് നിന്നും മാറ്റാൻ മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

സനീഷേ നിങ്ങളും അനുഭവിച്ചതല്ലേ ഇതൊക്കെ! ദിലീപ് ഫാൻസ് നേതാവിന് ചുട്ടമറുപടി നൽകി സനീഷ്... വീഡിയോ കാണാംസനീഷേ നിങ്ങളും അനുഭവിച്ചതല്ലേ ഇതൊക്കെ! ദിലീപ് ഫാൻസ് നേതാവിന് ചുട്ടമറുപടി നൽകി സനീഷ്... വീഡിയോ കാണാം

മതം മാറി വിവാഹം കഴിച്ച ദിൽന ആശുപത്രിയിൽ; സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയും ഭീഷണി,പോലീസ് അന്വേഷണം മതം മാറി വിവാഹം കഴിച്ച ദിൽന ആശുപത്രിയിൽ; സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയും ഭീഷണി,പോലീസ് അന്വേഷണം

എംടി റെജുവിന് പകരം എംഎസ് ജയയെ പുതിയ പ്രവേശന പരീക്ഷാ കമ്മീഷണറായി നിയമിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. അതേസമയം, തമിഴ്നാട് കേഡറിലെ ഉദ്യോഗസ്ഥനായ റെജു ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചുപോകുന്നതിനാലാണ് പുതിയ നിയമനമെന്നാണ് സർക്കാർ ഭാഷ്യം. കേരളത്തിൽ ഡെപ്യൂട്ടേഷനായെത്തിയ റെജു പ്രവേശന പരീക്ഷാ കമ്മീഷണറുടെ അധിക ചുമതല വഹിക്കുകയായിരുന്നു.

selffinance

എന്നാൽ, സ്വാശ്രയമെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണറെയും സര്‍ക്കാരിനെയും കഴിഞ്ഞദിവസം ഹൈക്കോടതി രൂക്ഷമായി വിര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കമ്മീഷണറെ മാറ്റിയതെന്നാണ് വിലയിരുത്തൽ. പക്ഷേ, ഇക്കാരണത്താലാണ് റെജുവിനെ തൽസ്ഥാനത്ത് നിന്നും മാറ്റിയതെന്ന കാര്യം സർക്കാർ സമ്മതിച്ചിട്ടില്ല.

അയാൾക്ക് വേറെ വിവാഹം കഴിക്കണം! മതം മാറി ഹിന്ദു യുവാവിനെ വിവാഹം കഴിച്ച യുവതിയുടെ വീഡിയോ, രക്ഷിക്കണംഅയാൾക്ക് വേറെ വിവാഹം കഴിക്കണം! മതം മാറി ഹിന്ദു യുവാവിനെ വിവാഹം കഴിച്ച യുവതിയുടെ വീഡിയോ, രക്ഷിക്കണം

മാനേജ്‌മെന്റുകളുടെ കളിപ്പാവയായി സര്‍ക്കാര്‍ മാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. പല കോളജുകളെയും സഹായിക്കാനായി നീക്കം നടക്കുന്നുണ്ടെന്നും കോടതി പരാമര്‍ശിച്ചിരുന്നു. കോടതി വിധികള്‍ വളച്ചൊടിക്കാന്‍ പരീക്ഷാ കമ്മീഷണര്‍ ശ്രമിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

English summary
government will appoint ms jaya as new entrance exam commissioner.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X