കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കളുടെ ചികിത്സക്കായി അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി ഒരമ്മ; ചെലവ് ഏറ്റെടുത്ത് സര്‍ക്കാര്‍

Google Oneindia Malayalam News

കൊച്ചി: ശാന്തിയുടെ മകളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ശാന്തിയുമായി ആരോഗ്യമന്ത്രി കെകെ ശൈലജ സംസാരിച്ചു. മകളുടെ ചികിത്സക്ക് പണം കണ്ടെത്താന്‍ അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായിട്ടായിരുന്നു ശാന്തിയുടെ സമരം.

Recommended Video

cmsvideo
അവയവം വില്‍ക്കാനുണ്ട് എന്ന പരസ്യം, ഓടിയെത്തി ശൈലജ ടീച്ചര്‍ | Oneindia Malayalam

കൊച്ചി കണ്ടെയ്‌നര്‍ റോഡിലായിരുന്നു ശാന്തിയും മൂന്ന് മക്കളും കുടില്‍ കെട്ടി സമരം ചെയ്തത്. മൂന്ന് മക്കള്‍ക്കും വിവിധ ശസ്ത്രക്രിയക്കായി പണം കണ്ടെത്തണമായിരുന്നു. പിന്നാലെ വാരാപുഴയില്‍ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന വീട് ഒഴിയുകയായിരുന്നു.

santhi

പിന്നാലെ മക്കളുടെ ശ്‌സ്ത്രക്രിയക്കും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതിനുമായി അവയവം വില്‍ക്കാനുണ്ട് എന്ന ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. ഇന്നലെയായിരുന്നു സമരം ആരംഭിച്ചത്. ഹൃദയം അടക്കമുള്ള അവയവങ്ങളായിരുന്നു വില്‍ക്കാന്‍ തയ്യാറായത്. ബന്ധപ്പെടേണ്ട നമ്പറും ബോര്‍ഡില്‍ കൊടുത്തിട്ടുണ്ട്. ഒപ്പം ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെന്നും മക്കളുടെ ചികിത്സക്ക് മറ്റ് മാര്‍ഗങ്ങളില്ലെന്നും ബോര്‍ഡില്‍ വ്യക്തമാക്കുന്നു.

മൂത്ത മകന് തലയിലും രണ്ടാമത്തെ മകന് വയറിലും മകള്‍ക്ക് കണ്ണിനുമാണ് ശസ്ത്രക്രിയ വേണ്ടത്. എന്നാല്‍ മൂന്ന് മക്കളുടേയും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കാമെന്ന് ഏറ്റിട്ടുണ്ട്. ഇതിന് പുറനേ വീടിന്റെ വാടക സന്നദ്ധത അറിയിച്ച് ലയണ്‍സ് ക്ലബും രംഗത്തെത്തി.

വാടക വീട് ഒഴിഞ്ഞതോടെയായിരുന്നു ഇവര്‍ സമരത്തിനിറങ്ങിയത്. റോഡില്‍ സമരം ചെയത ഈ കുടുംബത്തെ പൊലീസും ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരും എത്തി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

കാര്‍ഷിക ബില്ലിനെതിരെ കൈ കോര്‍ത്ത് പ്രതിപക്ഷം, 25ന് ബന്ദ്, രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്കാര്‍ഷിക ബില്ലിനെതിരെ കൈ കോര്‍ത്ത് പ്രതിപക്ഷം, 25ന് ബന്ദ്, രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

മയക്കുമരുന്ന് കേസ്;സഞ്ജന ഗൽറാണി ഇസ്ലാം മതം സ്വീകരിച്ചു മാഹിറയായെന്ന്;കേസിൽ ലൗജിഹാദ് ആരോപിച്ച് ബിജെപിമയക്കുമരുന്ന് കേസ്;സഞ്ജന ഗൽറാണി ഇസ്ലാം മതം സ്വീകരിച്ചു മാഹിറയായെന്ന്;കേസിൽ ലൗജിഹാദ് ആരോപിച്ച് ബിജെപി

കാർഷിക ബിൽ: ചിലർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു, പ്രതിഷേധങ്ങൾക്കിടെ പ്രതികരിച്ച് പ്രധാനമന്ത്രികാർഷിക ബിൽ: ചിലർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു, പ്രതിഷേധങ്ങൾക്കിടെ പ്രതികരിച്ച് പ്രധാനമന്ത്രി

English summary
government will bear the medical expenses of the children of Shanthi who struggled with the board to sell organ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X