കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിവി അൻവറിന് കുരുക്ക്.. എംഎൽഎയുടെ നിയമലംഘനങ്ങൾ അന്വേഷിക്കുമെന്ന് തൊഴിൽ മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമലംഘനങ്ങളുടെ പേരില്‍ വിവാദത്തിലായ പിവി അന്‍വര്‍ എംഎല്‍എ കൂടുതല്‍ കുരുക്കിലേക്ക്. പിവി അന്‍വര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന ആരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നീക്കം. നിയമം ലംഘിച്ചുവെന്ന് എംഎല്‍എയ്‌ക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. എങ്കിലും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. പിവി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടം പൊയിലിലെ പിവി നാച്യുറല്‍ പാര്‍ക്ക്, മഞ്ചേരിയിലെ സില്‍സില പാര്‍ക്ക് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഇഎസ്‌ഐ അനുകൂല്യങ്ങള്‍, പ്രൊവിഡന്റ് ഫണ്ട് എന്നിവ നിഷേധിക്കുന്നുവെന്നാണ് ആരോപണം. പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഇഎസ്‌ഐ ആനുകൂല്യവും 20ല്‍ അധികം ജീവനക്കാരുണ്ടെങ്കില്‍ പ്രൊവിഡന്റ് ഫണ്ടും ഉറപ്പാക്കണം എന്നാണ് നിയമം.

പാസ്സ് ആർക്കും വീട്ടിൽ കൊണ്ടുപോയി കൊടുക്കാനാവില്ല.. സുരഭിക്ക് കടുത്ത മറുപടിയുമായി കമൽപാസ്സ് ആർക്കും വീട്ടിൽ കൊണ്ടുപോയി കൊടുക്കാനാവില്ല.. സുരഭിക്ക് കടുത്ത മറുപടിയുമായി കമൽ

mla

തന്റെ പാര്‍ക്കില്‍ നൂറുകണക്കിന് ജീവനക്കാരുണ്ടെന്നാണ് പിവി അന്‍വര്‍ എംഎല്‍എയുടെ വാദം. എന്നാല്‍ എംഎല്‍എയുടെ രണ്ട് പാര്‍ക്കുകളും ഇഎസ്എ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ ഇഎസ്‌ഐ കോര്‍പ്പറേഷന് നടപടിയെടുക്കാവുന്നതാണ്. അതേസമയം പിവി അന്‍വറിന്റെ അനധികൃത തടയണ നിര്‍മ്മാണത്തില്‍ പിന്നീട് നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാവും ഇക്കാര്യത്തില്‍ നടപടിയുണ്ടാവുക.

English summary
PV Anwar MLA's illegal dealings ill be enquired, said Labour Minister TP Ramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X