മോഹന്‍ലാലിന്റെ പണം തിരിച്ചുവാങ്ങുന്ന പ്രശ്‌നമില്ലെന്ന് മുഖ്യന്‍
തിരുവനന്തപുരം: ലാലിസത്തിന്റെ പേരില്‍ നല്‍കിയ പണം മോഹന്‍ലാലില്‍ നിന്ന് തിരിച്ച് വാങ്ങുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മോഹന്‍ലാലില്‍ നിന്ന് പണം വാങ്ങുന്നതില്‍ ധാര്‍മികയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിനോട് സഹകരിച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ലാലിന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതില്‍ അതീവ ദു:ഖമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മോഹന്‍ലാലിനെ നേരിട്ട് ഖേദം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗെയിംസ് ഉദ്ഘാടന വേദിയില്‍ ലാലിസം അവതരിപ്പിക്കാന്‍ സയമക്കുറവിന്റെ പ്രശ്‌നമുണ്ടെന്ന് ലാല്‍ നേരത്തേ അറിയിച്ചിരുന്നു. നേരത്തെ തീരുമാനിച്ച പരിപാടി നടത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് ലാലിനെ സമീപിച്ചതെന്നും മുഖ്യമന്ത്രി പറയുന്നു.

മോഹന്‍ലാലിനെ ചടങ്ങിന് ക്ഷണിച്ചത് താന്‍ ഉള്‍പ്പെടെ ഉള്ളവരാണ്. ഗെയിംസ് ഉദ്ഘാടന ചടങ്ങിന്റെ ചെലവ് സംബന്ധിച്ച് 2011 ല്‍ തന്നെ തീരുമാനമെടുത്തതാണ്. ഗെയിംസ് നടത്തില്‍ സര്‍ക്കാരിന് പൂര്‍ണ തൃപ്തിയുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സമാപന ചടങ്ങ് നേരത്തെ നിശ്ചയിച്ച ചെലവില്‍ തന്നെ തടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ പാകപ്പിഴകളുണ്ടായിട്ടുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ വിലയിരുത്തല്‍ ശരിയാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. മന്ത്രിമാര്‍ക്ക് പോലും ഉദ്ഘാടന ചടങ്ങില്‍ വേദിയില്‍ സീറ്റ് ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications