Get Updates
Get notified of breaking news, exclusive insights, and must-see stories!

പാതാള തവളയെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക തവളയാക്കില്ല; കാരണം ഇത്

പശ്ചിമഘട്ടത്തിൽ കൂടുതലായി കാണുന്ന പാതാള തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാൻ 2019 ലാണ് വനംവകുപ്പ് ശുപാർശ നൽകിയിരുന്നത്.

frog

പാതാള തവളയെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക തവളയാക്കില്ല. പാതാള തവളയെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക തവളയാക്കാനുള്ള നീക്കം ഉപേക്ഷിച്ചു. സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിൻ്റേതാണ് തീരുമാനം. ആരും കാണാത്ത തവളയെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയാണ് അഭിപ്രായപ്പെട്ടത്. നേരത്തെ, ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് പാതാള തവളയെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണം എന്ന നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നത്.

പാതാളത്തവളയുടെ ശാസ്ത്രീയനാമം 'നാസികബട്രാക്കസ് സഹ്യാദ്രെൻസിസ്' എന്നാണ്. 'പർപ്പിൾ ഫ്രോഗ്' എന്നറിയപ്പെടുന്ന ഇവയ്ക്ക് പാതാളത്തവള, പന്നിമൂക്കൻ തവള, മാവേലിത്തവള എന്നിങ്ങനെയും പേരുകളുണ്ട്. ഭൂമിക്കടിയിലാണ് പാതാള തവള മിക്കപ്പോഴും കഴിയുന്നത്. വർഷത്തിൽ ഒരിക്കൽ പ്രജനനത്തിനായി ഇവ പുറത്തേക്ക് വരും. പ്രജനനത്തിന് വേണ്ടി മാത്രമാണ് ഈ തവള പുറത്തേക്ക് വരുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ ചുവപ്പുപട്ടികപ്രകാരം വംശനാശഭീഷണി നേരിടുന്ന ഒന്നാണ് പാതാളത്തവള. പശ്ചിമഘട്ടത്തിൽ കൂടുതലായി കാണുന്ന പാതാള തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാൻ 2019 ലാണ് വനംവകുപ്പ് ശുപാർശ നൽകിയിരുന്നത്.

പരിണാമപരമായി പ്രത്യേകതയുള്ളവയാണ് പാതാളത്തവളകൾ. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സീഷെൽസിൽമാത്രം കാണപ്പെടുന്ന 'സൂഗ്ലോസിഡോ' എന്ന കുടുംബത്തിലെ തവളകളുമായി ഈ തവളയ്ക്ക് ബന്ധമുണ്ടെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു. ഇരിഞ്ഞാലക്കുട സെയ്‌ന്റ് ജോസഫ് കോളേജിലെ സുവോളജി വിഭാഗം അധ്യാപകൻ ഡോ. സന്ദീപ് ദാസാണ് പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് തുടങ്ങിയത്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ്. ഈസയും ഈ നീക്കത്തിനൊപ്പം ഉണ്ടായിരുന്നു..

Frog new31

ദൽഹി സർവകലാശാല പ്രൊഫസറായ എസ് ഡി ബിജുവും, ബ്രസൽസ് ഫ്രീ യൂണിവേഴ്‌സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടും 2003- ൽ ആണ് ഇടുക്കി ജില്ലയിൽ പാതാള തവളയെ കണ്ടെത്തുന്നത്. ഏഴ് സെന്റിമീറ്റർ നീളമുള്ള പാതാള തവളുയുടെ ശരീരം ഊതി വീർപ്പിച്ച പോലെയാണ്. ഇവയുടെ മൂക്ക് കൂർത്തിട്ടാണ്. ചിതലും മണ്ണിരയും ചെറിയ പ്രാണികളും ആണ് പാതാള തവളകളുടെ ഭക്ഷണം. തമിഴ്‌നാട്ടിലും ഇവയെ കണ്ട് വരാറുണ്ട്. എങ്കിലും ഭൂരിഭാഗവും പശ്ചിമഘട്ടത്തിന്റെ കേരള ഭാഗത്താണ് ഉള്ളത്. അഗസ്ത്യ മലനിരകൾ തുടങ്ങി കണ്ണൂർ വരെ, പാറ കെട്ടുകളും വെള്ള ചാട്ടങ്ങളും ഉള്ളയിടങ്ങളിൽ പാതാള തവളയെ കണ്ടെത്തിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+