കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷിയുടെ കറന്‍റ് ചാര്‍ജ്ജ് വകുപ്പ് അടയ്ക്കും

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: കൃഷിയുടെ കറന്റ് ചാര്‍ജ്ജ് കൃഷ് വകുപ്പ് തന്നെ നേരിട്ട് വൈദ്യുതി ബോര്‍ഡിന് അടയ്ക്കുന്ന പഴയ രീതി തുടരരാന്‍ തീരുമാനം. കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ സൗജന്യ വൈദ്യുതി പദ്ഥി പ്രകാരം കറന്റ് ചാര്‍ജ്ജ് കര്‍ഷകര്‍ നേരിട്ട് വൈദ്യുതി ബോര്‍ഡിന് അയയ്ക്കുകയും പിന്നീട് ഈ തുക കൃഷി വകുപ്പ് മടക്കി നല്‍കുകയും ചെയ്യുന്ന ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. വിവിധ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണിത്.

മഴ കൂടൂതല്‍ ലഭിയ്ക്കുന്ന ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ കൃഷിയ്ക്ക് ജലസേചനം ആവശ്യമില്ലാത്ത സമയത്തും കറന്റ് ചാര്‍ജ്ജ് നേരിട്ട് അടയ്ക്കണമെന്ന ഉത്തരവും റദ്ദാക്കിയിട്ടുണ്ട്. ഇതോടെ വൈദ്യുതി ബില്‍ കൃഷ് വകുപ്പ് തന്നെ വൈദ്യുതി ബോര്‍ഡിന് നേരിട്ട നല്‍കുന്ന പഴയ രീതി തുടരും.

Agriculture

നെല്‍ക്കൃഷിയ്ക്ക് വൈദ്യുതി പൂര്‍ണമായും സൗജന്യമായാണ് ലഭിയ്ക്കുന്നത്.ഇതിന് പുറമെ രണ്ട് ഹെക്ടര്‍ വരെുള്ള കാര്‍ഷിക വിളകള്‍ക്കും ആനുകൂല്യം ലഭിയ്ക്കും. കര്‍ഷകരുടെ വൈദ്യുതി ചാര്‍ജ്ജ് കൃഷി വകുപ്പ് വൈദ്യുതി ബോര്‍ഡിന് നേരിട്ട് അടയ്ക്കുന്ന രീതിയാണ് ആദ്യം മുതല്‍ ഉണ്ടായിരുന്നത്. എന്നാല്‍ കൃഷി വകുപ്പ് കുടിശ്ശിക വരുത്താന്‍ തുടങ്ങിയതോടെ കര്‍ഷകരുടെ വൈദ്യുതി കണക്ഷന്‍ വിശ്‌ഛേദിയ്ക്കാന്‍ തുടങ്ങി.

ഇത് കൃഷിയെ ബാധിച്ചു. തുടര്‍ന്നാണ് ഈ-പേമെന്റ് വഴി കര്‍ഷകര്‍ക്ക് അടച്ച പണം കൃഷി വകുപ്പ് തിരിച്ച് നല്‍കുന്ന രീതി തുടങ്ങിയത്.എന്നാല്‍ ഇത് കര്‍ഷകരെ ദോഷമായി ബാധിയ്ക്കുമെന്ന്തിനാല്‍ തുടക്കം മുതല്‍ തന്നെ ആരോപണങ്ങള്‍ നേരിട്ടിരുന്നു.

English summary
Government will pay electricity charge for agricultural use
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X