Get Updates
Get notified of breaking news, exclusive insights, and must-see stories!

ഋഷിരാജ് സിംഗിനെതിരെ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി, ബഹുമാനം പഠിപ്പിയ്ക്കാന്‍ സസ്പെന്‍ഷന്‍?

കൊച്ചി: ആഭ്യന്തരമന്ത്രിയ ബഹുമാനിയ്ക്കാതിരുന്ന സംഭവത്തില്‍ ഋഷിരാജ് സിംഗിനെതിരെ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. എഴുനേല്‍ക്കാത്തതും, ന്യായീകരണവും ശരിയായില്ലെന്നും മുഖ്യമന്ത്രി. സിംഗ് അപമാനിച്ചത് ഭരണഘടനാ പദിവിയെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സസ്‌പെന്‍ഷന്‍ വേണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തരമന്ത്രി യോഗത്തില്‍ മൗനം പാലിച്ചു.

തൃശൂരിലെ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ എഴുനേറ്റ് നിന്ന് സല്യൂട്ട് ചെയ്ത് സ്വീകരിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന എഡിജിപി ഋഷിരാജ് സംിഗ് എഴുനേല്‍ക്കാതെ സീറ്റില്‍ തന്നെ ഇരുന്നതാണ് വിവാദത്തിന് ഇടയാക്കിയത്.

rishiraj-singh

എഡിജിപി ബഹുമാനിയ്ക്കാതിരുന്ന സംഭവത്തില്‍ തനിയ്ക്ക് വ്യക്തിപരമായ പരാതിയില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. യുഡിഎഫ് പാര്‍ലമെന്ററി യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ആഭ്യന്തരമന്ത്രി മൗനം പാലിച്ചതായാണ് വിവരം. ഋഷിരാജ് സിങിനെതിരെ നടപടിയുണ്ടായേക്കും എന്ന് തന്നെയാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+