കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യം തടയാനുള്ള ഒരു നീക്കവും ഉണ്ടാകില്ല, വിവാദ സർക്കുലർ പിൻവലിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് നൽകിയ വിവാദ സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്. ജീവനക്കാർ കലാ- സാഹിത്യ- സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണം എന്ന് നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കുലറാണ് പിന്‍വലിച്ചിരിക്കുന്നത്. മാത്രമല്ല ജീവനക്കാര്‍ക്ക് അവരുടെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കണമെങ്കില്‍ അതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അപേക്ഷ നല്‍കണം എന്നും വിവാദ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു.

'മമ്മൂക്കയെ 'മമ്മൂക്കയെ "ഡാ മമ്മൂട്ടി " എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യം ഉള്ള ഒരേയൊരാൾ', വൈറൽ കുറിപ്പ്

വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറിനെതിരെ വകുപ്പിലും പൊതുസമൂഹത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എഴുത്തുകാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും അടക്കമുളളവര്‍ വിമര്‍ശനവുമായി രംഗത്ത് വന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം തടയുന്നതാണ് പുതിയ സര്‍ക്കുലര്‍ എന്നാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സര്‍ക്കുലറില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വകുപ്പ് മേധാവികളെ മന്ത്രി തന്റെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചിരിക്കുന്നത്.

1

സെപ്റ്റംബർ 9ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലർ ആണ് പിൻവലിച്ചത്. സാഹിത്യ സംസ്കാരിക രംഗങ്ങളിൽ ഏർപ്പെടുന്നതിനായി അനുമതി ആവശ്യപ്പെട്ടുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ശുപാർശ ചെയ്യുന്നതിലേക്കുള്ള നിർദ്ദേശങ്ങളാണ് സർക്കുലറിൽ പുറപ്പെടുവിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ സർക്കുലർ കലാ സാഹിത്യ സംസ്കാരിക പ്രവർത്തനങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി എന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. അത്തരം ഉദ്ദേശ്യം ഈ സർക്കുലറിന് ഉണ്ടായിരുന്നില്ല എന്ന് അറിയിക്കുന്നുവെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
Politicians secretly takes third vaccine | Oneindia Malayalam

''അനുമതിക്കായി സമർപ്പിക്കപ്പെടുന്ന സാഹിത്യ സൃഷ്ടിയുടെ സർഗാത്മകതയോ ഏതെങ്കിലും തരത്തിലുളള ഗുണമേന്മാ പരിശോധനയോ വിദ്യാഭ്യാസ ഓഫീസർ തലത്തിൽ നടത്തുമെന്നതല്ല ഈ സർക്കുലർ കൊണ്ട് ഉദ്ദേശിച്ചത്. പേക്ഷയോടൊപ്പം സമർപ്പിക്കപ്പെടുന്ന സത്യപ്രസ്താവനയിൽ പറയുന്ന തരത്തിൽ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ നിബന്ധനകൾക്ക് വിധേയമായി പരിശോധിക്കുക മാത്രമാണ് ഉദ്ദേശിച്ചത്. സർക്കുലറുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ ആണ് വിഷയത്തിൽ ഇടപെട്ട് സർക്കുലർ പിൻവലിക്കാൻ നിർദേശം നൽകിയത്. കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യം തടയാനുള്ള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല എന്ന് ഉറപ്പ് നൽകുന്നു'' എന്നും വി ശിവൻകുട്ടി പറഞ്ഞു. .

English summary
Government withdraws controversial circular on education department staff's acts and cultural activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X