കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് ആക്ട് നിയമ ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി; നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കേരള പൊലീസ് ആക്ട് നിമയമഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി. നിമയഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിമയസഭയില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് പത്രകുറിപ്പിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കിയത്.

മുഖ്യമന്ത്രി പുറത്തിറക്കിയ പത്രകുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്ന് ഭേദഗതി പിന്‍വലിച്ചുകൊണ്ടുള്ള പത്രകുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

 pinarayi-vijayan

Recommended Video

cmsvideo
#Breaking: പോലീസ് നിയമഭേദഗതി നടപ്പിലാക്കില്ലെന്ന് സർക്കാർ

അപകീർ‍ത്തികരവും അസത്യജഡിലവും അശ്ലീലം കലർന്നതുമായ പ്രചാരണങ്ങൾ‍ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനവും പരാതിയും നിലനിൽക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്.

ഇതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചത്.
ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു.

ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. സാമൂഹ്യമാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മാനവികസതയുടെയും അന്തസഃത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സ്വപ്‌ന തന്നെ വിളിച്ചിരുന്നു, സ്വർണ്ണത്തിനല്ല; മറ്റൊരു കാര്യത്തിന്; വെളിപ്പെടുത്തലുമായി ബിജു രമേശ്സ്വപ്‌ന തന്നെ വിളിച്ചിരുന്നു, സ്വർണ്ണത്തിനല്ല; മറ്റൊരു കാര്യത്തിന്; വെളിപ്പെടുത്തലുമായി ബിജു രമേശ്

 പിണറായിക്ക് ബിജു രമേശിന്റെ ഇരുട്ടടി, 'പിണറായിയുടെ വീട്ടിൽ മാണിയെത്തി', ബാർകോഴക്കേസ് പിണറായി ഒതുക്കി പിണറായിക്ക് ബിജു രമേശിന്റെ ഇരുട്ടടി, 'പിണറായിയുടെ വീട്ടിൽ മാണിയെത്തി', ബാർകോഴക്കേസ് പിണറായി ഒതുക്കി

 എണ്ണിയാൽ തീരില്ല ബിജെപിയുടെ അമളികൾ ; സിറ്റിംഗ് വാർഡിൽ വികസനമില്ലെന്ന് വിവി രാജേഷ്, ഒടുവിൽ സംഭവിച്ചത് എണ്ണിയാൽ തീരില്ല ബിജെപിയുടെ അമളികൾ ; സിറ്റിംഗ് വാർഡിൽ വികസനമില്ലെന്ന് വിവി രാജേഷ്, ഒടുവിൽ സംഭവിച്ചത്

English summary
Government withdraws Kerala Police Act amendment; CM says it will not be implemented
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X