കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തില്‍ നിന്ന് കേരളത്തിന് മാത്രം മാറിനില്‍ക്കാനാവില്ല; മുഖ്യമന്ത്രിയെ തള്ളി ഗവര്‍ണ്ണര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം കേളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന തള്ളി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രം പാസാക്കുന്ന നിയമം പാലിക്കാന്‍ ഭരണഘടനയനുസരിച്ച് എല്ലാവരും ബാധ്യസ്ഥരാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് രാഷ്ട്രീയക്കാരാണ് അഭിപ്രായം പറയേണ്ടതെന്നും ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടു.

'നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാം'; ചോര കൊണ്ട് കത്തെഴുതി അന്താരാഷ്ട്ര ഷൂട്ടിങ്ങ് താരം'നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാം'; ചോര കൊണ്ട് കത്തെഴുതി അന്താരാഷ്ട്ര ഷൂട്ടിങ്ങ് താരം

പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത് ഏതെങ്കിലും ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചല്ല. രാഷ്ട്രീയ തീരുമാനങ്ങളിലൂടെ ജനങ്ങള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവിടെ കോടതികളുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും ആരിഫ് മുഹമ്മദ് പറഞ്ഞു. ആലുവയില്‍ സര്‍വ്വമത സംഘമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

governor

കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രത്തിന്റേത് കരി നിയമമാണ്. ഭരണ ഘടനാ വിരുദ്ധമായ ഈ നിയമത്തിനെതിരായ വിയോജിപ്പ് കേന്ദ്ര സർക്കാരിനെ അറിയിക്കും. ലോകത്തിന് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തുന്നതാണ് ഈ നിയമമെന്നു മുഖ്യമന്ത്രി പറഞ്ഞു.

പാർവ്വതിക്ക് പിന്നാലെ സണ്ണി വെയിനും, പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി നടൻ!പാർവ്വതിക്ക് പിന്നാലെ സണ്ണി വെയിനും, പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി നടൻ!

രണ ഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയേയും മതേതരത്വത്തേയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. സാധ്യമായ വേദികളിലെല്ലാം ഈ കരിനിയമത്തെ സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാകിസ്താനിലേത് പോലെ ഇന്ത്യയിലും നടക്കണമെന്നാണ് ആ്‍എസ്എസ് പറയുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു വ്യാഴ്ച്ച തിരുവനന്തപുരത്ത് പറഞ്ഞത്.

English summary
governor arif mohammad khan on citizenship amendment bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X