കേന്ദ്രത്തിനെതിരായ വിമര്‍ശനം വായിച്ച് ഗവര്‍ണര്‍; സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് നയപ്രഖ്യാപന പ്രസംഗം
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേന്ദ്രത്തിനെതിരെയുള്ള വിമര്‍ശനം ഗവര്‍ണര്‍ പ്രസംഗത്തിനിടെ വായിച്ചു. സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം കുറയുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനങ്ങളെ സഹായിക്കണം.
ചെലവ് കൂടിയിട്ടും വിഹിതം കൂട്ടിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊവിഡ് പോരാളികള്‍ക്ക് ഗവര്‍ണര്‍ ആദരമര്‍പ്പിച്ചു. സര്‍ക്കാര്‍ മഹാമാരിക്കാലത്ത് സാധാരണക്കാര്‍ക്കൊപ്പം നിന്നെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും സഹായമെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചു. കേരളം സുസ്ഥിര വികസന സൂചികകളില്‍ മുന്നിലാണ്. കേരളമാണ് ആരോഗ്യരംഗത്തെ മികച്ച സംസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രത്യേക പാക്കേജ് നല്കി സര്‍ക്കാര്‍ സഹായിച്ചു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമെന്നും തമിഴ്നാടിന് വെള്ളം നല്‍കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. കര്‍ഷക പ്രശ്നങ്ങള്‍ക്ക് കേന്ദ്രം പരിഹാരം കാണണം. കേരളത്തില്‍ സില്‍വര്‍ ലൈന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സില്‍വര്‍ ലൈന്‍ പരിസ്ഥിതി സൗഹൃദമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയ്ക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഫെഡറലിസം ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. കേന്ദ്രനിയമ നിര്‍മാണങ്ങളെ ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വിമര്‍ശിച്ചു. സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്താതെയാണ് നിയമനിര്‍മാണം നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ആധുനികവല്‍ക്കരിക്കും. വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ശ്രമിക്കും. സംരഭകരുടെ പ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണും. അനാവശ്യ പരിശോധനകള്‍ ഒഴിവാക്കും. പാല് ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യം. വിള ഇന്‍ഷുറന്‍സില്‍ മാറ്റം വരുത്തും.
Recommended Video

കൊവിഡ് രോഗവ്യാപനകാലത്ത് സര്‍ക്കാര്‍ ഒപ്പം നിന്നു. കൊവിഡിനെ വിജയകരമായി പ്രതിരോധിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്കി. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതി വിജയകരമായി നടപ്പാക്കി. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുള്ള കെടുതികള്‍ നേരിടാണ് സര്‍ക്കാര്‍ നടപടിയെടുത്തു.
സൗജന്യമായി വാക്സിന് നല്കാന് കഴിഞ്ഞത് നേട്ടമായെന്നും കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആരോഗ്യസംവിധാനങ്ങള്‍ക്ക് കഴിഞ്ഞതായും അദ്ദേഹം വിവരിച്ചുപച്ചക്കറി ഉല്‍പ്പാദനം കൂട്ടാന്‍ കൂടുതല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ യൂണിറ്റുകള്‍ നടപ്പാക്കും. കൈത്തറിക്ക് കേരള ബ്രാന്‍ഡ് കൊണ്ടുവരുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications