ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ രാജ്ഭവനിലെ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശി തേജസ്(48) ആണ് മരിച്ചത്. ആത്മഹത്യ ചെയ്ത മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പെന്ന് തോന്നുന്ന കത്ത് പൊലീസിന് ലഭിച്ചിട്ടുണ്ട്. തന്റെ മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. പിന്നില്‍ കുടുംബ പ്രശ്‌നമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം, പൊലീസ് അന്വേഷമം ആരംഭിച്ചു.
ഇന്ന് രാവിലെയാണ് തേജസിനെ രാജ്ഭവനിലെ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടൂറിസം ഡിപാര്‍ട്ട്‌മെന്റില്‍ നിന്നാണ് നേരത്തെ ഗവര്‍ണര്‍ക്ക് ഡ്രൈവറെ അനുവദിച്ചിരുന്നത്.

കുറച്ചുനാളായി ഗവര്‍ണറുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു തേജസ്. കഴിഞ്ഞ ദിവസം വിമാനത്താവളം വരെയുള്ള യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസ് കരുതുന്നത്.












Click it and Unblock the Notifications