അനുനയനീക്കങ്ങള്‍ ഫലം കണ്ടില്ല; ഒപ്പിടാതെ ഗവര്‍ണര്‍, 11 ഓര്‍ഡിനന്‍സുകള്‍ റദ്ദായി
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയുള്‍പ്പടെ പതിനൊന്ന് ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസമ്മതിച്ചതോടെ അവ അസാധുവായി. ഇന്നലെ രാത്രി 12 മണിവരെയാണ് ഓര്‍ഡിനന്‍സുകള്‍ക്ക് സാധുതയുണ്ടായിരുന്നത്. പിന്നാലെ ഒക്ടോബറില്‍ പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്ന് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ നിയമമാക്കുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് ഗവര്‍ണറെ അറിയിച്ചു. അതേസമയം, ഓര്‍ഡിനന്‍സുകള്‍ വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന നിയമങ്ങളായിരിക്കും ഇനി നിലനില്‍ക്കുക.
പൊതുപ്രവര്‍ത്തകരുടെ അഴിമതി തെളിഞ്ഞാല്‍ അവര്‍ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹരല്ലെന്ന് വിധിക്കാനുള്ള ലോകായുക്തയുടെ അധികാരം എടുത്ത് കളയാനുള്ള ഓര്‍ഡിനന്‍സ് അടക്കമാണ് ഇപ്പോള്‍ അസാധുവായത്. ലോകായുക്ത വിധിക്ക് മേല്‍ മുഖ്യമന്ത്രിക്ക് അധികാരം നല്‍കുന്ന ഭേദഗതിയായിരുന്നു വരുത്തിയത്.

ഓര്‍ഡിനന്‍സിന്റെ കാലാവധി കഴിഞ്ഞതോടെ ലോകായുക്തയ്ക്ക് അധികാരം പുനസ്ഥാപിച്ച് നല്‍കണമെന്ന വാദവും ഉയരുന്നുണ്ട്. ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കുന്നതിനുള്ള ഫയല്‍ ഓണ്‍ലൈനായി ദില്ലിയില്‍ ലഭ്യമാക്കാന്‍ രാജ്ഭവന്‍ തയ്യാറാക്കിയിരുന്നെങ്കിലും ഗവര്‍ണര്‍ അനുകൂലമല്ലെന്ന് വ്യക്തമായതോടെ പിന്മാറുകയായിരുന്നു. രാത്രി വൈകിയും ഒപ്പിടുമെന്ന പ്രതീക്ഷയില്‍ നിയമ വകുപ്പ് ഉദ്യോഗസ്ഥര്‍ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
രാത്രി വൈകിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടാല്‍ ഇന്നത്തെ തിയതിയില്‍ വിഞാപനം ഇറക്കാനടക്കം ഒരുങ്ങിയിരുന്ന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് അസാധുവാക്കല്‍. പ്രസ് ജീവനക്കാരോട് 12 മണി വരെ സേവന്‍ തുടരാന്‍ നിര്‍ദേശിച്ചായിരുന്നു സര്‍ക്കാര്‍ കാത്തിരുന്നത്. എന്നാല്‍ പന്ത്രണ്ട് മണി കഴിഞ്ഞിട്ടും ഗവര്‍ണര്‍ ഒപ്പിടാത്തതോടെ ഓര്‍ഡിനന്‍സുകള്‍ അസാധുവാകുകയായിരുന്നു.
ഓര്‍ഡിനന്‍സുകള്‍ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് രാവിലെ തന്നെ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു . ഓര്‍ഡിനന്‍സ് ഭരണം ഭൂഷണമല്ലെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു . ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ കൂടുതല്‍ വിശദീകരണം വേണമെന്ന് വ്യക്തമാക്കി . മടക്കി അയക്കുമ്പോള്‍ സര്‍ക്കാര്‍ വീണ്ടും കടുത്ത സമ്മര്‍ദ്ദത്തിലാകുകയാണ് .
റിതു..പൊളി ലുക്കിലാണല്ലോ, പൂവുമായി എങ്ങോട്ടാ...; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടശേഷം വീണ്ടും സഭാ സമ്മേളനം ചേര്‍ന്നപ്പോള്‍ പകരം ബില്‍ അവതരിപ്പിക്കാത്തതിലാണ് ഗവര്‍ണ്ണര്‍ക്ക് കടുത്ത അതൃപ്തി . വീണ്ടും ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ നടപടികൊപ്പം വി സി നിയമനത്തില്‍ തന്റെ അധികാരം കവരാനുള്ള സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് കൂടി മനസ്സിലാക്കിയാണ് ഗവര്‍ണര്‍ വഴങ്ങാതിരുന്നത് . തന്റെ അധികാരം എങ്ങനെ ഇല്ലാതാക്കാനാകുമെന്ന് ചോദ്യവുമായാണ് ഓര്‍ഡിനന്‍സിനെ കുറിച്ച് നേരിട്ട് പറയാതെ എതിര്‍പ്പ് ഗവര്‍ണര്‍ പരസ്യമാക്കുന്നത് .












Click it and Unblock the Notifications