കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള വിദ്യാഭ്യാസ മോഡലിന് ചീത്തപ്പേരുണ്ടാക്കരുതെന്ന് ഗവര്‍ണ്ണര്‍; സര്‍വ്വകലാശാലയ്ക്ക് തെറ്റുപറ്റി

Google Oneindia Malayalam News

തിരുവനന്തപുരം: മാര്‍ക്ക് ദാന വിഷയത്തില്‍ എംജി സര്‍വകലാശാലയ്ക്ക് തെറ്റ് പറ്റിയെന്ന് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ആരിഫ് ഖാന്‍. അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണ് സര്‍വകലാശാല ചെയ്തതെന്നും തെറ്റ് തിരിച്ചറിഞ്ഞ സര്‍വ്വകലാശാല അത് തിരുത്തിയെന്നും ഗവര്‍ണ്ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭീമ കൊറേഗാവ് സംഘര്‍ഷം; രാജ്യദ്രോഹം ചുമത്തപ്പെട്ടവ ഒഴികേയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് ഉദ്ധവ്ഭീമ കൊറേഗാവ് സംഘര്‍ഷം; രാജ്യദ്രോഹം ചുമത്തപ്പെട്ടവ ഒഴികേയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് ഉദ്ധവ്

സിന്‍ഡിക്കേറ്റാണ് മാര്‍ക്ക് ദാന വിഷയത്തില്‍ തീരുമാനം എടുത്തത്. ആ തീരുമാനം അവരിപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. ചട്ടവിരുദ്ധമായി നല്‍കിയ ബിരുദസര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കാന്‍ വേണ്ട നടപടി സര്‍വകലാശാല ആരംഭിച്ചിട്ടുണ്ട്. ഇതോടെ ആ വിവാദം ഇവിടെ അവസാനിക്കുകയാണ്. കേരളത്തിലെ വിദ്യഭ്യാസരംഗത്തിനുള്ള അന്തസും വിശ്വാസ്യതയും തകരാന്‍ സമ്മതിക്കില്ലെന്നും ആരിഫ് ഖാന്‍ പറഞ്ഞു.

 arif

വിദ്യാഭ്യാസരംഗത്ത് രാജ്യത്ത് നമ്പര്‍ വണ്‍ ആണ് കേരളം. ആ വിശ്വാസ്യതയും അന്തസും സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ട്. കേരളത്തിലെ വിദ്യാഭ്യാസ മോഡല്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഒന്നാണ്. അതിനെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രി സഭായോഗം ഇന്ന് അംഗീകാരം നല്‍കിയേക്കുംപൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രി സഭായോഗം ഇന്ന് അംഗീകാരം നല്‍കിയേക്കും

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും വൈസ് ചാന്‍സലര്‍മാരുടേയും യോഗം പതിനാറാം തീയതി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് വൈസ് ചാന്‍സലര്‍മാരുടെ യോഗം ചര്‍ച്ച ചെയ്യും. അതേസമയം മന്ത്രി കെ.ടി ജലീലിന് സംഭവത്തില്‍ പങ്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിയോ സെക്രട്ടറിയോ കത്ത് കൊടുത്തതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
governor arif muhammed khan on marks donation controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X