കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവരാത്രി വിഗ്രഹ ഘോഷയാത്രയെ സ്വീകരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ, വിളക്ക് കൊളുത്തി ഗവർണർ, കയ്യടി

Google Oneindia Malayalam News

തിരുവനന്തപുരം: നിലവിളക്ക് വിവാദം ഏറെക്കാലം മുസ്ലീം ലീഗിനെ വെള്ളം കുടിപ്പിച്ചതാണ്. ഇസ്ലാം മതവിശ്വാസിയായ ഒരാള്‍ക്ക് നിലവിളക്ക് കൊളുത്താമോ എന്ന ചൂട് പിടിച്ച ചര്‍ച്ചകള്‍ കേരളത്തിലെ ഇസ്ലാം സമൂഹത്തിനുളളില്‍ നടക്കുകയുമുണ്ടായി. പൊതുചടങ്ങില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബും പിന്നീട് എംകെ മുനീര്‍ ശിവസേനയുടെ പരിപാടിയിലും നിലവിളക്ക് കൊളുത്തിയത് ലീഗിനുള്ളില്‍ വന്‍ പൊട്ടിത്തെറികളാണുണ്ടാക്കിയത്.

'ഇമ്രാൻ ഖാൻ നിയാസീ...' നിങ്ങൾ ഭീകരർക്ക് പെൻഷൻ കൊടുക്കുന്ന രാജ്യം, ഇമ്രാനെ വിറപ്പിച്ച് ഇന്ത്യൻ വനിത!'ഇമ്രാൻ ഖാൻ നിയാസീ...' നിങ്ങൾ ഭീകരർക്ക് പെൻഷൻ കൊടുക്കുന്ന രാജ്യം, ഇമ്രാനെ വിറപ്പിച്ച് ഇന്ത്യൻ വനിത!

അത്തരം ചര്‍ച്ചകളും വിവാദങ്ങളും ഇന്നും കുറവല്ല. മതവും വിശ്വാസങ്ങളുമെല്ലാം മുന്‍പത്തേക്കാള്‍ കൂടുതല്‍ മലയാളികളുടെ സാമൂഹിക ഇടപെടലുകളെ സ്വാധീനിക്കുന്ന ഈ കാലത്ത് വേറിട്ടൊരു സമീപനം മുന്നോട്ട് വെയ്ക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തലസ്ഥാനത്ത് നവരാത്രി വിഗ്രഹ ഘോഷയാത്രയെ സ്വീകരിക്കാനെത്തിയും വിളക്ക് കൊളുത്തിയുമാണ് ഗവര്‍ണര്‍ കയ്യടി നേടിയിരിക്കുന്നത്.

governor

മുണ്ടും നേര്യതും അടക്കം കേരളത്തനിമയുളള വേഷത്തില്‍ എത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ കളിയിക്കാ വിളയില്‍ വിഗ്രഹ ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കാന്‍ മുന്‍ നിരയിലുണ്ടായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഗവര്‍ണര്‍ വിളക്ക് കൊളുത്തുന്ന ചിത്രം സോഷ്യല്‍ മീഡിയിയില്‍ വൈറലാണ്. പാറശ്ശാല ഓഡിറ്റോറിയത്തില്‍ നടന്ന നവരാത്ര അന്നദാന സദ്യയിലും ഗവര്‍ണര്‍ പങ്കെടുക്കുകയുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രവചനം വലത്തോട്ട്,പാലാക്കാർ ഇടത്തോട്ട്!എക്സിറ്റ് പോൾ ഫലത്തെ അട്ടിമറിച്ച് എൽഡിഎഫ്ഏഷ്യാനെറ്റ് ന്യൂസ് പ്രവചനം വലത്തോട്ട്,പാലാക്കാർ ഇടത്തോട്ട്!എക്സിറ്റ് പോൾ ഫലത്തെ അട്ടിമറിച്ച് എൽഡിഎഫ്

ആദ്യമായാണ് സംസ്ഥാനത്തെ ഒരു ഗവര്‍ണര്‍ നവരാത്രി വിഗ്രഹ സ്വീകരണ കമ്മിറ്റി സംഘടിപ്പിച്ച അന്നദാനത്തില്‍ പങ്കെടുക്കുന്നത്. പി സദാശിവത്തിന്റെ കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി ബിജെപി സര്‍ക്കാര്‍ നിയോഗിക്കുന്നത്. മുത്തലാഖിനെ ശക്തമായി എതിര്‍ത്തിരുന്ന ഖാന്‍, രാജീവ് ഗാന്ധി മന്ത്രിസഭയില്‍ നിന്ന് രാജി വെച്ചത് ശരിഅത്ത് നിയമത്തിലൂടെ സര്‍ക്കാര്‍ മുസ്ലീം മതമൌലികവാദികളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ്. മുസ്ലീം സ്ത്രീകള്‍ക്കുളള അവകാശങ്ങള്‍ സംബന്ധിച്ച ബില്‍ കോണ്‍ഗ്രസിന്റെ മതേതര സ്വഭാവത്തിന് യോജിക്കാത്തതാണ് എന്നാരോപിച്ചാണ് ഖാന്‍ മന്ത്രിപദവി രാജി വച്ചത്. കോണ്‍ഗ്രസില്‍ നിന്ന് ജനതാ ദളിലും ബിഎസ്പിയിലും അടക്കം യാത്ര ചെയ്ത് ഒടുവിലാണ് ഖാന്‍ ബിജെപി പാളയത്തില്‍ എത്തിയത്.

English summary
Governor Arif Muhammed Khan participated in welcoming Navaratri procession
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X