കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടന്നില്ല, നേട്ടങ്ങള്‍ പറഞ്ഞ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. കേരളീയ വേഷത്തിലാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയത്. 14ാം കേരള നിയമസഭയുടെ 22ാം സമ്മേളനമാണ് ഇത്. അതേസമയം പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്പീക്കര്‍ക്കെതിരെ മുദവാക്യവുവും ഉയര്‍ന്നു. ഭരണഘടനാപരമായ ബാധ്യതയാണ് നിര്‍വഹിക്കുന്നതെന്നും, അതിനെ തടസ്സപ്പെടുത്തരുതെന്നും ഗവര്‍ണര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ഒടുവില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

1

പരമാവധി തൊഴില്‍ ഉറപ്പാക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. പ്രവാസി പുനരധിവാസത്തിന് മുന്‍ഗുണന നല്‍കും. ഏറെ വെല്ലുവിളികള്‍ നേരിട്ട സര്‍ക്കാരായിരുന്നു ഇതെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നടപടികളും ഗവര്‍ണര്‍ എടുത്ത് പറഞ്ഞു. ലോക്ഡൗണ്‍ കാലത്ത് ആരെയും പട്ടിണിക്കിടാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം ഫെഡറലിസം ഉറപ്പാക്കാന്‍ ഉള്ള നടപടികളില്‍ കേരളം എന്നും മുന്നിലാണ്. ഭരണഘടനയും മതേതരത്വവും ഉറപ്പാക്കാന്‍ കേരളം മുന്നിട്ടിറങ്ങിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ എല്ലാ വീടുകളിലും ഭക്ഷ്യ കിറ്റുകള്‍ എത്തിച്ചു. ഇതിലൂടെ ആരും പട്ടിണി കിടക്കില്ലെന്ന വാഗ്ദാനാണ് സര്‍ക്കാര്‍ പാലിച്ചത്. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കി. കൊവിഡ് രോഗവ്യാപനം തടയാന്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ലോക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകളും മെച്ചപ്പെട്ടതായിരുന്നു. 20000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് ആദ്യം പ്രഖ്യാപിച്ച സംസ്ഥാനമായിരുന്നു കേരളം, ക്ഷേമപെന്‍ഷന് അര്‍ഹരായ എല്ലാവര്‍ക്കും അത് എത്തിച്ച് കൊടുത്തു. ആയിരം രൂപയുടെ ധനസഹായം നല്‍കി. സുഭിക്ഷ കേരളം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കിയെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

അതേസമയം കേന്ദ്ര ഏജന്‍സികളെ അടക്കം നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ ഏജന്‍സികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മറുപടി. കൊവിഡ് മരണനിരക്ക് കുറച്ച് കൊണ്ടുവന്ന ഏക സംസ്ഥാനമാണ് കേരളമെന്നും, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടക്കമുള്ള നിരവധി വെല്ലുവിളി ഇനിയും മുന്നിലുണ്ടെന്നും, കൊവിഡ് വ്യാപനം ഫലപ്രദമായി കുറയ്ക്കാനാകുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പും വിജയകരമായി നടത്തിയെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
CM Pinarayi vijayan announced ten programmes in new year

English summary
governor arif muhammed khan's policy declaration speech praises government achievements
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X