Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദബില്ലില്‍ നിലപാട് മാറ്റാതെ ഗവര്‍ണര്‍; ഒരു ബില്ലില്‍ ഒപ്പിട്ടു

തിരുവനന്തപുരം: വിവാദ ബില്ലുകളില്‍ സംസ്ഥാന സര്‍ക്കാരുമായുള്ള പോര് തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിനിടെ ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുകയും ചെയ്തു. രണ്ട് പി എസ് സി അംഗങ്ങളുടെ നിയമനവും ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചിട്ടുണ്ട്. പ്രിന്‍സി കുര്യാക്കോസ്, ബാലഭാസ്‌ക്കര്‍ എന്നിവരുടെ നിയമനത്തിന് ആണ് അനുമതി നല്‍കിയത്.

രണ്ട് അംഗങ്ങളുടെ നിയമന ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ല. ഒപ്പം വിവാദ ബില്ലുകളിലും ഗവര്‍ണര്‍ ഇനിയും നടപടി എടുത്തിട്ടില്ല. നേരത്തെ താന്‍ റബ്ബര്‍ സ്റ്റാമ്പല്ല എന്നായിരുന്നു ഗവര്‍ണര്‍ പ്രതികരിച്ചത്. താന്‍ ഒപ്പിടാതെ വച്ചിരിക്കുന്ന ബില്ലുകളിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്.

ARIF MUHAMMMED KHAN

രാജ്ഭവന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടത് സര്‍ക്കാരാണ് എന്നും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സമ്മര്‍ദ്ദ തന്ത്രമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഇത് അക്രമത്തിന്റെ ഭാഷയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ഇടവേളക്ക് ശേഷം ഗവര്‍ണറോട് നേരിട്ട് എതിരിടാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റേയും സി പി എമ്മിന്റേയും തീരുമാനംം.

കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. എല്ലാ അതിരുകളും ലംഘിക്കുന്ന നിലയിലാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്നും ഇടുക്കിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ബില്ലില്‍ പോലും ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ കര്‍ഷകരെ കൂട്ടി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൂട്ടിക്കല്‍ പ്രളയബാധിതര്‍ക്കായി സി പി എം നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റിനെ പോലെയാണ് എന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിമര്‍ശനം. കേരള സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെങ്കില്‍ സി എ ജി കണ്ടുപിടിക്കട്ടെ എന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. അതിനിടെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെ പണം ധൂര്‍ത്തഴിക്കുന്നുവെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍, അതിഥി സല്‍ക്കാര ചെലവുകളിലടക്കം വന്‍തുക ആവശ്യപ്പെട്ടത് വിവാദമായിട്ടുണ്ട്.

അതിഥികള്‍ക്കായുള്ള ചെലവുകള്‍ 20 ഇരട്ടി കൂട്ടണമെന്നും വിനോദ ചെലവുകള്‍ 36 ഇരട്ടിയാക്കണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഓഫീസ് ചെലവുകള്‍ 6.25 ഇരട്ടി കൂട്ടുക, ഓഫീസ് ഫര്‍ണിച്ചറുകളുടെ നവീകരണ ചെലവില്‍ രണ്ടര ഇരട്ടി വര്‍ധന, കോണ്‍ട്രാക്ട് അലവന്‍സ് ഏഴ് ഇരട്ടിയും ടൂര്‍ ചെലവ് ആറര ഇരട്ടിയും കൂട്ടണമെന്നും രാജ്ഭവന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+