Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രത്യേക നിയമസഭാ സമ്മേളനം: ഗവര്‍ണറുടെ നടപടിയെ അഭിനന്ദിക്കുന്നുവെന്ന്‌ വി മുരളീധരന്‍

തിരുവനന്തപുരം: കാര്‍ഷിക നിയമം സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിന്‌ അനുമതി നല്‍കാത്ത ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. ജനുവരി 8ന്‌ ബജറ്റ്‌ സമ്മേളനം ചേരാനിരിക്കെ പ്രത്യേക സമ്മേളനം ചേരേണ്ടതില്ലെന്നാണ്‌ സംസ്ഥാന ഗവര്‍ണര്‍ആരിഫ്‌ ഖാന്‍ വ്യക്തമാക്കിയത്‌. പ്രത്യേക സമ്മേളനം ചേരാന്‍ അടിയന്തര സാഹചര്യം സംസ്ഥാനത്തില്ലെന്ന ഗവര്‍ണറുടെ വിലയിരുത്തല്‍ തീര്‍ത്തും ശരിയാണെന്ന്‌ വി മുരളീധരന്‍ പറഞ്ഞു.

പ്രത്യേക സമ്മേളനത്തിലൂടെ ഭരിപക്ഷം ലക്ഷ്യമിടുന്നത്‌ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്‌. ഇതിന്‌ പിന്തുണ നല്‍കുകയാണ്‌ പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ്‌. എന്ത്‌ ചര്‍ച്ച ചെയ്യുമെന്ന്‌ തീരുമാനിക്കുന്നത്‌ മന്ത്രിസഭയാണെന്ന്‌ സമ്മതിക്കുക വഴി തങ്ങള്‍ പ്രതിപക്ഷത്താണോ അതോ ഭരണകക്ഷിയുടെ ഭാഗമാണോയെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം വ്യക്തമാക്കണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.

vm

ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ വാദങ്ങള്‍ ബാലിശമാണ്‌. നിയമസഭയെ രാഷ്ട്രീയക്കളിക്കുള്ള വേദിയാക്കാനുള്ള നീക്കമാണ്‌ സര്‍ക്കാരും പ്രതിപക്ഷവും നടത്തുന്നത്‌. ജനങ്ങളുടെ നികുതി പണം രാഷ്ട്രീയ നേട്ടത്തിന്‌ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന ഗവര്‍ണറുടെ നിലപാട്‌ ശ്ലാഘനീയമാണ്‌. ഈ തീരുമാനമെടുത്ത ഗവര്‍ണറെ അഭിനന്ദിക്കുന്നു. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും വി മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+