• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവിടെ നയപ്രസംഗം, ഇവിടെ കൂട്ടയുറക്കം!!! ഇത് നിയമസഭയോ 'ഉറക്കസഭയോ', പൊട്ടിച്ചിരിപ്പിക്കും ഈ വീഡിയോ...

  • By Manu

തിരുവനന്തപുരം: കേരള നിയമസഭ നിരവധി തവണ പല നാടകീയ സംഭവങ്ങള്‍ക്കും വേദിയായിട്ടുണ്ട്. ഇവയില്‍ കൂടുതലും മലയാളികളെ മറ്റുള്ളവര്‍ക്കു മുന്നില്‍ അപമാനിതരാക്കിയിട്ടുണ്ടെന്നതാണ് വസ്തുത. ബുധനാഴ്ച ഗവര്‍ണര്‍ പി സദാശിവം നയപ്രഖ്യാപനം നടത്തിയപ്പോള്‍ ചില എംഎല്‍എമാരുടെ 'പെരുമാറ്റ'മാണ് ഇപ്പോള്‍ സംസാരവിഷയമായിരിക്കുന്നത്.

പുല്ലുവില ?

ഗവര്‍ണര്‍ ഘോരഘോരം പുതിയ പ്രഖ്യാപനങ്ങളും മറ്റു കാര്യങ്ങളും വിശദീകരിക്കുമ്പോള്‍ ഇതൊക്കെ എന്ത് എന്ന ഭാവമായിരുന്നു സഭയിലെ ചില എംഎല്‍എമാര്‍ക്ക്. നോട്ട് നിരോധനമടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ സദാശിവം ആഞ്ഞടിക്കുമ്പോള്‍ ചിലര്‍ നല്ല ഉറക്കമായിരുന്നു.

സുധാകരനുമുണ്ട്

മന്ത്രി ജി സുധാകരനും എംഎല്‍എമാരായ കെ എം മാണി, പി കെ അബ്ദു റബ്ബ് എന്നിവരുമാണ് നിയമസഭയില്‍ ' സുഖമായി' കിടന്നുറങ്ങി തങ്ങളുടെ സാന്നിധ്യമറിയിച്ചത്. വായും തുറന്ന് തല മുകളിലേക്ക് വച്ചാണ് സുധാകരന്റെ ഉറക്കം. ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കുമെന്നു പറഞ്ഞ അതേ സുധാകരന്‍ തന്നെയാണ് നല്ല 'ഉത്തരവാദിത്ത'ത്തോടെ കിടന്ന് ഉറങ്ങിയത്.

തൊട്ടരികില്‍ വിഎസ്

തൊട്ടടുത്ത് ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ വി എസ് അച്ച്യുതാനന്ദന്‍ ഉണ്ടായിട്ടും സുധാകരന്‍ ഇതൊന്നും വകവയ്ക്കാതെയാണ് ഉറങ്ങിയത്. വിഎസും മന്ത്രി ശൈലജയും നയപ്രഖ്യാപനത്തിലെ കാര്യങ്ങള്‍ കാതോര്‍ത്ത് ഇരിക്കുമ്പോഴാണ് സുധാകരന്റെ ഈ 'കള്ളത്തരം'. ഇടയ്ക്ക് ഉറക്കം തടസ്സപ്പെട്ടപ്പോള്‍ സുധാകരന്‍ അസ്വസ്ഥതയോടെ തല ചൊറിയുന്നുമുണ്ട്

ഇതു കുറേ കേട്ടതാ....

ഗവര്‍ണറുടെ നയപ്രഖ്യാപനം താനെത്ര കേട്ടിരിക്കുന്നു എന്ന മട്ടിലായിരുന്നു മാണിയുടെ ഉറക്കം. നല്ല 'കൂളായി' കസേരയില്‍ ചാരിക്കിടന്നാണ് മാണി ഉറങ്ങുന്നതെന്നും വീഡിയോയില്‍ കാണാം.

ഇത് റബ്ബ് സ്‌റ്റൈല്‍

കഴിഞ്ഞ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി കൂടിയായിരുന്ന റബ്ബിന്റെ ഉറക്കം മറ്റു രണ്ടു പേരില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. താടിയ്ക്ക് കൈയും കൊടുത്ത് റബ്ബ് ഇരിക്കുന്നതു കണ്ടാല്‍ ഉറക്കമാണെന്ന് പെട്ടെന്നൊന്നും തിരിച്ചറിയില്ല.

വീഡിയോ

English summary
governor policy declaration speech in kerala assembly. some mla's sleep during speech.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more