Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗവർണർ പ്രവർത്തിക്കുന്നത് സംഘപരിവാറിന്റെ ഏജന്റിനെ പോലെ', ആഞ്ഞടിച്ച് വിഡി സതീശൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയും ഒത്താശ ചെയ്യുകയുമാണ് എന്ന് വിഡി സതീശൻ ആരോപിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ചതിന് ശേഷം നിയമസഭാ കവാടത്തിൽ മാധ്യമങ്ങളെ കാണുകയായിരുന്നു വിഡി സതീശൻ. നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷം ഗവർണർക്കെതിരെ മുദ്രാവാക്യങ്ങളുയർത്തി സഭ വിട്ടിറങ്ങുകയായിരുന്നു. സംസാരിക്കാന്‍ എഴുന്നേറ്റ് പ്രതിപക്ഷ നേതാവിനോട് ഇത് ചർച്ചയ്ക്കുളള സമയമല്ലെന്ന് ഗവർണർ ശകാരിച്ചിരുന്നു.

ഏത് കോളേജിലാ പഠിക്കുന്നത്? ഗൾഫിൽ നിന്ന് ഫ്രീക്ക് ലുക്കിൽ മഞ്ജു വാര്യർ, ചിത്രങ്ങൾ വൈറൽ

കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ നിയമനത്തിന് ഗവര്‍ണര്‍ കൂട്ടുനിന്നതായി വിഡി സതീശൻ ആരോപിച്ചു. ''കേരളത്തില്‍ അഴിമതിക്ക് കളമൊരുക്കുന്ന ലോകായുക്ത ഓര്‍ഡിനന്‍സിലും ഗവര്‍ണര്‍ ഒപ്പുവച്ചു. ഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കണമെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരുമായി ഗൂഢാലോചന നടത്തിയ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുകയായിരുന്നു. നിയമസഭ ചേരാന്‍ തീരുമാനിക്കുന്നതിന്റെ തലേദിവസം ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ഗവര്‍ണര്‍, ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും ഏജന്റിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്'' എന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

vd

''സംഘപരിവാര്‍ താല്‍പര്യങ്ങളാണ് ഗവര്‍ണര്‍ സംരക്ഷിക്കുന്നത്. രാജ്ഭവനില്‍ ആദ്യമായി ബി.ജെ.പി സംസ്ഥാന നേതാവിനെ നിയമിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയും സര്‍ക്കാര്‍ അതിന് കൂട്ടു നില്‍ക്കുകയും ചെയ്തു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകളാണെന്ന പ്രതിപക്ഷം ആക്ഷേപം ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കില്ലെന്ന ഗവര്‍ണറുടെ ഭീഷണിക്ക് സര്‍ക്കാര്‍ വഴങ്ങിയെന്നും'' പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

''ഗവര്‍ണറുടേത് ഭരണഘടനാ വിരുദ്ധമായ തീരുമാനമാണ്. ഭരണഘടനയുടെ 163-ാം വകുപ്പനുസരിച്ച് മന്ത്രിസഭ പാസാക്കി നല്‍കുന്ന നയപ്രഖ്യാപനം അംഗീകരിക്കാനുള്ള ബാധ്യത ഗവര്‍ണര്‍ക്കുണ്ടായിരിക്കേ അനാവശ്യ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങി. പൊതുഭരണ സെക്രട്ടറിയുടെ തല വെള്ളിത്തളികയില്‍ വച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു കീഴടങ്ങിയത്'' എന്നും വിഡി സതീശൻ തുറന്നടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+