Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ക്രമസമാധാന ഭദ്രമാണെന്ന് ഗവർണർക്ക് ഇതോടെ മനസ്സിലായിട്ടുണ്ടാകും: പിണറായി വിജയന്‍

കൊല്ലം: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരിഫ് മുഹമ്മദ് ഖാന്‍ സുരക്ഷ ഒഴിവാക്കി കോഴിക്കോട്ടെ തെരുവില്‍ ഇറങ്ങിയതിലൂടെ അദ്ദേഹം പ്രോട്ടോക്കോള്‍ ലംഘിച്ചു. ഇതു പോലെ സ്ഥാനത്തിരിക്കുന്ന ആൾ ചെയ്യേണ്ട കാര്യമല്ല ഇതൊന്നും. എന്തായാലും. കേരളത്തിലെ ക്രമസമാധാന ഭദ്രമാണെന്ന് ഗവർണർക്ക് മനസിലായിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണ്ണർ അലുവ കഴിച്ചത് നന്നായി..മിഠായി തെരുവ് ഒന്നു കൂടി പ്രശസ്തമായി. ഗവർണറുടെ ഇഷ്ടാനിഷ്ടം അനുസരിച്ചല്ല സുരക്ഷ നൽകേണ്ടത്. എസ് എഫ് ഐ പ്രവർത്തകർ നാടിന്റെ ഭാവി വാഗ്ദാനങ്ങളാണെന്നും നവകേരള സദസ്സിന്റെ ഭാഗമായി കൊല്ലത്ത് നടത്തിയ വാർത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

pinarayi-governor-

അതേസമയം, സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കശുവണ്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമാണല്ലോ കൊല്ലം. കൊല്ലത്തിന്റെ സാമൂഹ്യ ജീവിതത്തിൽ കശുവണ്ടി വ്യവസായം ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ഫാക്ടറികൾ പൂട്ടിയിടുകയും തൊഴിലാളികൾ പട്ടിണി കിടക്കുകയും ചെയ്ത ഘട്ടത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റതാണ് നമ്മുടെ കശുവണ്ടി മേഖല. 2015 ...2016 ൽ വെറും 56 ദിവസം മാത്രമായിരുന്നു കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിച്ചത്. അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ തുറക്കുമെന്ന വാഗ്ദാനം 2016 ൽ അധികാരത്തിലെത്തിയ ഉടനെ സർക്കാർ നിറവേറ്റി. വ്യവസായത്തിന്റെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള ഒട്ടേറെ നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിലും നവീകരണത്തിലും ഒട്ടേറെ നടപടികളുണ്ടായി. ഭാഗിക യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി കട്ടിംഗ് മെഷീനുകൾ സ്ഥാപിച്ചു. തൊഴില്‍ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഡൈനിംഗ് ഹാള്‍, ഡ്രെസ്സിംഗ്റൂം, വായനാ മുറി, ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്‍സിനേറ്ററുകള്‍ ഘടിപ്പിച്ച ടോയ്ലെറ്റ് ബ്ലോക്കുകള്‍, അന്തരീക്ഷ ഊഷ്മാവ് ക്രമീക്കരിക്കുന്നതിനാവശ്യമായ ടര്‍ബോ ഫാന്‍, സി.സി.റ്റി.വി സര്‍വ്വയിലന്‍സ് ക്യാമറകള്‍, ചുമട് അനായാസമാക്കുന്ന ഹൈഡ്രോളിക്ക് പുള്ളറ്റ് ട്രെക്കുകള്‍, ഷെഡുകളുടെ ഊഷ്മാവ് ക്രമീകരിക്കുന്നതിനുള്ള തെര്‍മല്‍ സിസ്റ്റം, തൊഴിലാളികളുടെ കുട്ടികള്‍ക്ക് ആവശ്യമായ തൊട്ടില്‍പ്പുര എന്നിവ ഉറപ്പാക്കി.

തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിനും, കേരളത്തിൽ നിന്ന് നാടൻ തോട്ടണ്ടി സംഭരിക്കുന്നതിനും ക്യാഷ്യു ബോർഡ്‌ രൂപികരിച്ചു. ഇത് വഴി 2017 മുതൽ 63,061 മെട്രിക് ടൺ കശുവണ്ടി ഇറക്കുമതി ചെയ്യുകയും ഇതിനായി 639.42 കോടി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ഇനി 5000 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് 25 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 17000 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യാന്‍ 175 കോടി രൂപ ചെലവഴിക്കും. കാഷ്യു ബോർഡ് രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ വാർഷിക സംഭരണമാണിത്. വരും വര്‍ഷങ്ങളില്‍ 30,000 മെട്രിക് ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

2016 നു മുന്‍പുള്ള 5 വര്‍ഷത്തെ ഗ്രാറ്റുവിറ്റി കുടിശ്ശികയുണ്ടായിരുന്നു. ഇപ്പോൾ 84 കോടി രൂപ ചെലവഴിച്ച് തൊഴിലാളികളുടെ 10 വര്‍ഷത്തെ ഗ്രാറ്റുവിറ്റി കൊടുത്ത് തീര്‍ത്തിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം വിരമിച്ച തൊഴിലാളികള്‍ക്ക് വിരമിച്ചപ്പോള്‍ തന്നെ ഗ്രാറ്റുവിറ്റി നല്‍കി. കാഷ്യൂ കോര്‍പ്പറേഷന്‍ രൂപം കൊണ്ടതിനു ശേഷമുള്ള 50 വര്‍ഷത്തിനിടയിൽ വിരമിക്കുന്ന തൊഴിലാളികള്‍ക്ക് വിരമിക്കുമ്പോള്‍ തന്നെ ഗ്രാറ്റിവിറ്റി നൽകിയത് ചരിത്രത്തിലാദ്യമായാണ്. നേരത്തെ ഉണ്ടായിരുന്ന പിഎഫ് കുടിശ്ശികയായ 10 കോടി രൂപ 2023 ൽ സർക്കാർ കൊടുത്തു തീര്‍ത്തു.

മേഖലയിലെ സ്വകാര്യ കമ്പനികളെ സഹായിക്കാൻ വായ്പാ തിരിച്ചടവിന്റെ കാര്യത്തിൽ ക്രമീകരണങ്ങളുണ്ടാക്കി. ബാങ്കുകളും വ്യവസായികളും ട്രേഡ് യൂണിയനുകളുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയാണ് നടപടികളിലേക്കെത്തിയത്. കശുവണ്ടി വ്യവസായമേഖലയുടെ പുനരുദ്ധാരനത്തിന് 37 കോടി രൂപ അനുവദിച്ചു. ഇതിൽ 20 കോടി രൂപ സ്വകാര്യ മേഖലയിലുൾപ്പെടെയുള്ള തൊഴിലാളികളുടെ ഇ എസ് ഐ, പി എഫ്, മറ്റ് ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയ്ക്കും 5 കോടി രൂപ തൊഴിലിടം സ്ത്രീ സൗഹൃദമാക്കുന്നതിനും 5 കോടി രൂപ ഷെല്ലിങ്ങ് യൂണിറ്റുകളുടെ നവീകരണത്തിനും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ 3012 തൊഴിലാളികളെ നിയമിച്ചു. 1000 തൊഴിലാളികളെ കൂടി നിയമിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. തൊഴിലില്ലാത്ത സ്വകാര്യ ഫാക്ടറികളിലെ 250 തൊഴിലാളികള്‍ക്ക് കാപ്പക്സില്‍ നിയമനം നല്‍കിയിട്ടുണ്ട്. തുടര്‍ന്നും സമാന രീതിയില്‍ തൊഴിലാളികളെ നിയമിക്കും. ഈ മേഖലയെക്കുറിച്ച് വിദഗ്ധ സമിതി പഠിക്കുന്നുണ്ട്. റിപ്പോർട്ട് വന്നാൽ സമഗ്രമായ പരിഷ്കരണം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+