റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന്റെ നേട്ടങ്ങളെ വാഴ്ത്തി; മുഖ്യമന്ത്രിയെ പൊക്കി പറഞ്ഞ് ഗവര്‍ണര്‍
റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന്റെ നേട്ടങ്ങളെ വാഴ്ത്തി; മുഖ്യമന്ത്രിയെ പൊക്കി പറഞ്ഞ് ഗവര്‍ണര്‍
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന്റെ മികവുകൾ വിളിച്ച് പറഞ്ഞും സംസ്ഥാനത്തെ വാഴ്ത്തിയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പല മേഖലകളിലും കേരളത്തിന്‍റെ നേട്ടം സ്തുത്യര്‍ഹമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
നേട്ടത്തിൽ മുഖ്യമന്ത്രിയുടെ പേരും ഗവര്‍ണര്‍ പ്രതേൃകം എടുത്തു പറയുകയാണ്ടായി. ആരോഗ്യ രംഗത്തും വികസനത്തിലും കേരളത്തിന് ലഭിച്ചത് മികച്ച നേട്ടമാണ്. കോവിഡ് നിയന്ത്രണണ വിഷയങ്ങളും കോവിഡ് വാക്സിനേഷനും അദ്ദേഹം ചൂണ്ടികാട്ടി. ഈ 2 കാര്യങ്ങളിൽ കേരളം ഒന്നാമതെന്നാണ് ഗവർണർ വ്യക്തമാക്കിയത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകൾ ;-

റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികളെ... ലോകമെമ്പാടുമുള്ള കേരളീയർക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേരുന്നു. ഭാരതീയർ അതിയായ ആഗ്രഹത്തോടെയും അഭിമാനത്തോടെയും ആണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഭരണഘടന നിലവിൽ വന്ന അഭിമാന നിമിഷത്തിന്റെ ആഘോഷമാണ് നാം റിപ്പബ്ലിക് ദിന ആഘോഷിക്കുന്നത്. സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോടുമുള്ള ആദരമാണ് റിപ്പബ്ലിക് ദിനം.
കോവിഡ് രോഗ വ്യാപനത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിന ആഘോഷങ്ങൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, രാജ്യവും സംസ്ഥാനവും കൈവരിച്ച പുരോഗതിയ്ക്ക് അളവില്ല. ഭരണ ഘടന വിഭാവനം ചെയ്യുന്ന നീതിയും സമത്വവും സ്വാതന്ത്ര്യവും സന്തോഷവും അന്തസ്സും സമൂഹത്തിൽ എല്ലാവർക്കും ഉറപ്പാക്കാൻ നമുക്ക് ഒരുമയോടെ തന്നെ പ്രവർത്തിക്കാം...
പല മേഖലകളിലും കേരളത്തിന്‍റെ നേട്ടം സ്തുത്യര്‍ഹം ആണ്. ആരോഗ്യ രംഗത്തും വികസനത്തിലും കേരളത്തിന് ലഭിച്ചത് മികച്ച നേട്ടം ആണ്. കോവിഡ് നിയന്ത്രണണത്തിലും കോവിഡ് വാക്സിനേഷനിലും കേരളം ഒന്നാമത് എത്തി. നീതി ആയോഗിൻ്റെ ആരോഗ്യ സൂചികയിൽ തുടർച്ചയായ നാലാം വർഷവും കേരളം ഒന്നാമത്. ഈ നേട്ടത്തിൽ മുഖ്യമന്ത്രിയെ പ്രശംസ്ക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
അതേസമയം, റിപ്പബ്ലിക് ദിനത്തിൽ കോഴിക്കോട് വിക്രം മൈതാനിയിൽ മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയർത്തി. രാജ്യം ഇന്ന് 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ പലഭാഗത്തും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
എന്നാൽ, റിപ്പബ്ലിക് ദിനത്തിൽ പ്രമുഖർ പലരും റിപ്പബ്ലിക് ദിന ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജും കെ.കെ ശൈലജയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമൂഹ മാധ്യമത്തിലൂടെ റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ അറിയിച്ചിരുന്നു.
കെ.കെ ശൈലജ ; - എല്ലാ വിവേചനങ്ങളും അവസാനിപ്പിച്ച്, ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്ത് സമാധാന പൂര്‍ണമായിട്ടുള്ള സാമൂഹ്യ വ്യവസ്ഥ സൃഷ്ടിച്ച് നമ്മുടെ രാജ്യത്തെ ഒരു മനോഹര റിപ്പബ്ലിക്കും ജനാധിപത്യ രാഷ്ട്രവുമാക്കി മാറ്റാന്‍ പ്രയത്‌നിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍... കെ.കെ ശൈലജ കുറിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ;- സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ് ഇന്ത്യ. രാജ്യം എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരം ജനങ്ങളുടെ പരമാധികാരമാണ്. അത് സംരക്ഷിക്കുവാൻ അതുകൊണ്ടുതന്നെ നമുക്ക് ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്. റിപ്പബ്ലിക് ദിനാശംസകൾ. - വീണാ ജോർജ്ജ് കുറിച്ചു.
രമേശ് ചെന്നിത്തല ; - സ്വാതന്ത്ര്യ ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന റിപ്പബ്ലിക് ദിനത്തിൽ എല്ലാ ഭാരതീയർക്കും എൻ്റെ ആശംസകൾ. ഇന്ത്യൻ ഭരണഘടന ഓരോ പൗരൻ്റെയും സാമൂഹ്യ-സാംസ്കാരിക മതമൂല്യങ്ങൾ മുറുകെ പിടിക്കാൻ അവകാശം നൽകുന്നതാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കേണ്ടതും ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കേണ്ടതും നമ്മൾ ഓരോ ഭാരതീയരുടെയും ദൗത്യമാണ്. ജയ്ഹിന്ദ് - രമേശ് ചെന്നിത്തല എഴുതി.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications