കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതികളിലെ മാധ്യമ സാന്നിദ്ധ്യം അറിയാനുള്ള അവകാശം; തര്‍ക്കം പരിഹരിക്കണമെന്ന് ഗവര്‍ണര്‍

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ തടയുന്ന അഭിഭാഷകര്‍ക്കെതിരെ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. രാജ്യത്ത് ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതില്‍ മുഖ്യസംഭാവന നല്‍കുന്ന അഭിഭാഷക, മാധ്യമവിഭാഗങ്ങളില്‍ സമൂഹം വലിയ പ്രതീക്ഷയാണ് അര്‍പ്പിച്ചിട്ടുള്ളതെന്ന് ഗവര്‍ണര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ അഭിഭാഷകര്‍ യത്‌നിക്കുമ്പോള്‍, കോടതികളില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ സാന്നിദ്ധ്യം സമൂഹത്തിന്റെ അറിയാനുള്ള അവകാശത്തെ ഉറപ്പാക്കാന്‍ സഹായിക്കുന്നു. ഇരുവിഭാഗങ്ങളും തമ്മില്‍ എന്തെങ്കിലും തര്‍ക്കങ്ങളും വിയോജിപ്പും ഉണ്ടാവുന്നത് സമൂഹത്തിന്റെ ഉത്തമ താത്പര്യത്തിന് നല്ലതല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

p-sathasivam

അഭിഭാഷകരും മാദ്ധ്യമപ്രവര്‍ത്തകരും തമ്മില്‍ ചര്‍ച്ചയിലൂടെ ഒരു പരിഹാരം കണ്ടെത്തി സൗഹൃദത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും അന്തരീക്ഷം ഉറപ്പാക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കോടതികളിലെ മാധ്യമ വിലക്ക് സംബന്ധിച്ച് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ നടത്തിയ ധാരണയെപോലും വെല്ലുവിളിച്ച് ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.

ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവരെയാണ് അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിന്റെ കോടതിക്ക് മുന്നിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്.

ഒടുവില്‍ പോലീസ് സംരക്ഷണത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ പുറത്ത് കടന്നത്. ചീഫ് ജസ്റ്റിസുമായുണ്ടാക്കിയ ധാരണ പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നും തങ്ങളോട് ആരും ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് അഭിഭാഷകരുടെ നിലപാട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Governor P Sathasivam comment on media advocate dispute.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X