ഗവര്‍ണര്‍ സദാശിവത്തിന് എയര്‍ ഇന്ത്യ പൈലറ്റിന്റെ വക 'അപമാനം'? വിമാനത്തില്‍ കയറ്റിയില്ല
കൊച്ചി: ഗവര്‍ണര്‍ പി സദാശിവത്തിനെ വൈകിയെത്തിയെന്ന് പറഞ്ഞ് വിമാനത്തില്‍ കയറാന്‍ പൈലറ്റ് അനുവദിച്ചില്ല. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡിസംബര്‍ 22 ന് രാത്രിയിലാണ് സംഭവം. ഗവര്‍ണര്‍ പിന്നീട് എറണാകുളം ഗസ്റ്റ് ഹൗസില്‍ താമസിച്ചു.
കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരാനിരിയ്ക്കുകയായിരുന്നു പി സദാശിവം. രാത്രി പത്തേ മുക്കാലിനായിരുന്നു വിമാനം. ഗവര്‍ണര്‍ എത്തിയപ്പോള്‍ 10:40 ആയിരുന്നു. യാത്രക്കാര്‍ വിമാനത്തിനകത്ത് കയറേണ്ട സമയം കഴിഞ്ഞു എന്ന് പറഞ്ഞാണ് പൈലറ്റ് ഗവര്‍ണര്‍ക്ക് പ്രവേശനം നിഷേധിച്ചത്.

കൊച്ചിയില്‍
കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരാനിരിയ്ക്കുകയായിരുന്നു പി സദാശിവം. ഇതിനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം.

വൈകിയെത്തിയാല്‍
യാത്രക്കാര്‍ എത്തേണ്ട സമയത്ത് എത്തിയില്ലെങ്കില്‍ വിമാനത്തില്‍ കയറ്റാതിരിയ്ക്കാനുള്ള അധികാരം പൈലറ്റിനുണ്ട്. പി സദാശിവം സമയത്തിന് എത്തിയില്ലെന്ന് പറഞ്ഞാണ് പൈലറ്റ് പ്രവേശനം നിഷേധിച്ചത്.

വിമാനം പുറപ്പെട്ടു
പി സദാശിവം വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ വിമാനം ടേക്ക് ഓഫ് ചെയ്തിരുന്നു എന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം.

പറഞ്ഞിട്ടും കേട്ടില്ല
സംസ്ഥാന ഗവര്‍ണര്‍ എത്തുമെന്നും അല്‍പ നേരം കാത്തിരിയ്ക്കണം എന്നും വിമാനത്താവള അധികൃതര്‍ പൈലറ്റിനോട് ആവശ്യപ്പെട്ടിരുന്നത്രെ. എന്നാല്‍ ചട്ടം ലംഘിയ്ക്കാന്‍ പൈലറ്റ് തയ്യാറായില്ല.

ഒടുവില്‍ ഗസ്റ്റ് ഹൗസില്‍
തിരുവനന്തപുരത്തേയ്ക്ക് തിരിയ്ക്കുമെന്ന് കരുതിയതിനാല്‍ ഗവര്‍ണര്‍ക്ക് താമസ സൗകര്യമൊന്നും ഒരുക്കിയിരുന്നില്ല. പിന്നീട് രാത്രി പന്ത്രണ്ടരയോടെ എറണാകുളം ഗസ്റ്റ് ഹൗസിലാണ് ഗവര്‍ണര്‍ക്ക് മുറി ലഭിച്ചത്.

അന്വേഷണം
സംഭവം വിവാദമായതോടെ എയര്‍ ഇന്ത്യ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഗവര്‍ണര്‍ മാത്രമല്ല
കേരള ഗവര്‍ണര്‍ മാത്രമല്ല പി സദാശിവം. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയാണ്.












Click it and Unblock the Notifications