സര്‍ക്കാറിന് വഴങ്ങി ഗവര്‍ണര്‍; പൗരത്വ നിമയത്തിനെതിരായ സര്‍ക്കാര്‍ നിലപാട് ഗവര്‍ണര്‍ സഭയില്‍ വായിച്ചു
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമത്തിനെതിരായ ഭാഗങ്ങള്‍ നിയമസഭയില്‍ വായിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നയപ്രഖ്യാപന പ്രസംഗത്തിന്റെ പതിനെട്ടാമത് ഖണ്ഡികയായി ഉള്‍പ്പെടുത്തിയ ഈ ഭാഗം ഗവര്‍ണര്‍ വായിച്ചേക്കില്ലെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് ഈ ഭാഗം വായിക്കാന്‍ ഗവര്‍ണര്‍ തയ്യാറാവുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

വിയോജിപ്പോടെ
വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ചു കൊണ്ട് ഈ ഭാഗം വായിക്കുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു ഗവര്‍ണര്‍ തുടങ്ങിയത്. ഇത് സര്‍ക്കാറിന്റെ നിലപാട് അല്ല, കാഴ്ച്ചപ്പാട് ആണെന്നും അദ്ദേഹം സൂചിപ്പിച്ചു. പൗരത്വ നിയമത്തിനെതിരായ ഭാഗം വായിക്കണമെന്ന് ഇന്ന് രാവിലെയും മുഖ്യമന്ത്രിയുടെ ഓഫീസ് രാജ് ഭവനോട് ആവശ്യപ്പെട്ടിരുന്നു.

മതനിരപേക്ഷതയെ തകര്‍ക്കും
പൗരത്വ നിയമം മതനിരപേക്ഷതയെ തകര്‍ക്കും. ഭരണഘടന അനുശാസിക്കുന്ന തുല്യതയ്ക്ക് എതിരാണ് പൗരത്വ നിയമമെന്നും ഉള്‍പ്പെടുന്നതായിരുന്നു സര്‍ക്കാറിന്റെ ഭാഗം. എന്നാല്‍ ഗവര്‍ണറുടെ വിയോജനം നിയമസഭ രേഖകളില്‍ ഉണ്ടാവില്ല. തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് വേണമെങ്കില്‍ ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ സ്പീക്കറോട് ആവശ്യപ്പെടാം.

ശക്തമായ പ്രതിഷധം
അതേസമയം നയപ്രഖ്യാപന പ്രസംഗത്തിനായി സഭയില്‍ എത്തിയ ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധമായിരുന്നു പ്രതിപക്ഷം നടത്തിയത്. ഗവര്‍ണറെ പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞത് സഭയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ വാര്‍ഡ് ആന്‍ഡ് വാച്ച് ഗാര്‍ഡുകള്‍ എത്തി ബലം പ്രയോഗിച്ച് പ്രതിപക്ഷ അംഗങ്ങളെ നീക്കിയതിന് ശേഷമാണ് ഗവര്‍ണ്ണര്‍ സ്പീക്കറുടെ ഡയസില്‍ എത്തിയത്.

സഭ ബഹിഷ്കരിച്ചു
ഗവര്‍ണ്ണര്‍ നയപ്രഖ്യാപന പ്രസംഗം തുടരുന്നതിനിടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭക്ക് പുറത്തെത്തി കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ് ഇപ്പോള്‍. സര്‍ക്കാറിനും ഗവര്‍ണര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയത്.
Recommended Video

ഭായ് - ഭായ്
ഗവർണറും മുഖ്യമന്ത്രിയും ഭായ് - ഭായ് ആണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നു. ആർഎസ്എസ് ഏജന്റാണ് ഗവർണർ. വാച്ച് ആന്റ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷാംഗങ്ങളെ ചവിട്ടിമെതിക്കുകയായിരുന്നു, ലാവ്ലിന് കേസ് സുപ്രീംകോടതിയില്‍ വരുന്നതിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാരുമായി ഗവര്‍ണറിലൂടെ ഒരു പാലം ഇടുകയാണ് പിണറായി വിജയനെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
|
ട്വീറ്റ്
സഭയില്‍ നടന്നത് നാടകീയ രംഗങ്ങള്‍
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications