Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഷേധം നിർഭാഗ്യകരം; ഗവർണറുടെ പരാമർശം നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമാകില്ലെന്ന് സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധം നിർഭാഗ്യകരമാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ. പൗരത്വഭേദഗതി സംബന്ധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വ്യക്തിപരമായ പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമായി ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം സാധാരണഗതിയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഗവര്‍ണറുടെ പരാമര്‍ശം സഭാ രേഖകളിൽ ഉൾപ്പെടുമോയെന്ന് പരിശോധിക്കുമെന്നും സ്പീക്കർ പറഞ്ഞു. ഗവർണർക്കെതിരായ പ്രമേയം സംബന്ധിച്ച് വെള്ളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

P Sreeramakrishnan

വിയോജിപ്പ് രേഖയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവർണർ കത്ത് നൽകുന്നത് കീഴ്വഴക്കമല്ലെന്നും പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. സര്‍ക്കാര്‍ നയത്തിലും പരിപാടിയിലും ഉള്‍പ്പെടുന്നതല്ല പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ എന്ന് വ്യക്തിപരമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിലെ വിവാദഭാഗം വായിച്ചത്.

അതേസമയം പ്രതിപക്ഷ എം എൽ എ മാരെ കൈയേറ്റം ചെയ്തെന്ന ആരോപണം പരാതി കിട്ടിയാൽ പരിശോധിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. വെള്ളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതി യോഗത്തിലാണ് ഗവർണർക്കെതിരായ പ്രമേയം സംബന്ധിച്ച് തീരുമാനമുണ്ടാകുക. പ്രമേയത്തിന് ഇരുവരെ സമയം അനുവദിച്ചിട്ടില്ല. സമയം അനുവദിക്കാത്ത പ്രമേയ പട്ടികയിലാണ് ഇപ്പോൾ അത് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+