Get Updates
Get notified of breaking news, exclusive insights, and must-see stories!

സർവ്വകലാശാലകളിലെ അച്ചടക്കം തിരികെ കൊണ്ടുവരണമെന്ന് ഗവർണർ: കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ സർവ്വകലാശാലകളിലെ അച്ചടക്കം തിരികെ കൊണ്ടുവരണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ബിജെപി നേതാക്കളുടെ നിർദേശ പ്രകാരമാണ് താൻ പ്രവർത്തിച്ചതെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍, താൻ പോയത് മുസ്ലിം ലീഗ് പ്രസിഡൻ്റിൻ്റെ മകൻ്റെ കല്യാണത്തിനാണെന്നും ഗവർണ്ണർ പറഞ്ഞു. കോഴിക്കോട് നിന്നും തിരിച്ചെത്തിയ ശേഷം തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് തനിക്ക് ഹല്‍വ തന്നത് ബിജെപിക്കാരല്ല. പൊലീസ് സുരക്ഷ പിന്‍വലിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. മിഠായിത്തെരുവില്‍ ഒരു സുരക്ഷാ പ്രശ്‌നവും ഉണ്ടായിട്ടില്ല. രാഷ്ട്രപതിയോട് അല്ലാതെ ആരോടും ഉത്തരം പറയേണ്ടതില്ല. എസ് എഫ്‌ ഐ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പ്രതിനിധീകരിക്കുന്നില്ലെന്നും ഗവർണ്ണർ പറഞ്ഞു.

governer-cm

'തന്നെ ആക്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ എന്ത് നടപടിയാണ് ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ ബിജെപി പ്രധാന ശക്തിയാണോ?. തന്റെ കാര്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്‌തോ. കടുത്ത നടപടികള്‍ക്ക് തന്നെ പ്രേരിപ്പിക്കുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം. എന്തായാലും ഞാനതിന് വഴങ്ങാന്‍ പോകുന്നില്ല' ഗവർണ്ണർ പറഞ്ഞു.

അതേസമയം, ഗവര്‍ണറെ സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ട സമയമാണിതെന്നും, അതിനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അദ്ദേഹത്തിന് മറ്റെന്തോ ഉദ്ദേശമുണ്ട്. അതിനായി അദ്ദേഹം സ്വയം പ്രചരണം നടത്തുകയാണ്. മുരളീധരനെ പോലെ അപൂര്‍വ്വം ആളുകള്‍ക്ക് മാത്രമെ ഗവര്‍ണറെ ഉള്‍ക്കൊള്ളാനാകൂ. ഗവര്‍ണര്‍ അസാധാരണമായ നടപടികളാണ് സ്വീകരിക്കുന്നത്.ഏതെങ്കിലും ഗവര്‍ണര്‍ ആളുകളുടെ നേരെ ചാടി കയറിയിട്ടുണ്ടോ. ഒരു പ്രതിഷേധ രൂപം കാണിക്കുമ്പോള്‍ ആ പ്രതിഷേധത്തിന് നേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ രാജ്യത്ത് എവിടെയെങ്കിലുമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഏതെങ്കിലും ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാള്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുക എന്നത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ്. അതാണ് അദ്ദേഹം ഇവിടെ സ്വീകരിച്ചത്. മാത്രമല്ല, എന്താണ് അവരുടെ നേരെ വിളിച്ചുപറയുന്നത്. ക്രിമിനല്‍സ്, ബ്ലഡി, റാസ്‌ക്കല്‍സ് എന്നൊക്കെയുള്ള എന്തെല്ലാം കഠിന പദങ്ങളാണ് വിളിച്ചുപറയുന്നത്.അങ്ങനെ ഏതൊക്കെ തരത്തിലാണ് കുട്ടികളെ വിശേഷിപ്പിക്കുന്നത്.

ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ഈ വിധത്തിലാണോ ചെയ്യേണ്ടത്. സാധാരണ അങ്ങനെയാണോ സമീപിക്കുക. ആ തരത്തില്‍ നേരിട്ട് കൈകാര്യം ചെയ്യാനാണോ ഉന്നതസ്ഥാനമുള്ളത്. അതിന് അതിന്റേതായ വഴികളുണ്ട്. ആ വഴികള്‍ സ്വീകരിക്കുക. തെറ്റായ രീതിയില്‍ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ നോക്കാനാണല്ലോ നിയമക്രമപാലനത്തിന് ഉദ്യോഗസ്ഥര്‍ ഉള്ളത്, അവര്‍ നോക്കില്ലെ.എന്തും വിളിച്ചു പറയാനുള്ള മാനസീകാവസ്ഥയില്‍ അദ്ദേഹം എത്തി.വ്യക്തിപരം മാത്രമല്ല, ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ്.

ബ്ലഡി കണ്ണൂര്‍ എന്നാണ് പറയുന്നത്. ചില കേന്ദ്ര സര്‍ക്കാരിന്റെ വക്താക്കള്‍ ഗവര്‍ണറെ ന്യായീകരിക്കാന്‍ പുറപ്പെടുന്നതും കാണുന്നതുണ്ട്. അവരുമായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങള്‍ക്ക് ഇറങ്ങി പുറപ്പെടുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കേന്ദ്രസംസ്ഥാന ബന്ധം വഷളാക്കുക അല്ല ഉദ്ദേശ്യമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ തിരുത്തിക്കാനുള്ള ഇടപെടല്‍ വേണം. അങ്ങേയറ്റം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. വളരെ ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അവിടെ ഒരു കലുഷിത അന്തരീക്ഷം സൃഷ്ടിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+