കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കും? എജിയെ വിളിച്ചു വരുത്തി ഗവർണർ!

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ കുറുക്ക് മുറുകുന്നു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ക്കാനുള്ള വിജിലന്‍സ് അപേക്ഷയില്‍ ഗവര്‍ണര്‍ അഡ്വക്കേറ്റ് ജനറലിനോട് (എജി) അഭിപ്രായം തേടി. രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്താനാണ് ഗവര്‍ണര്‍ എജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അപേക്ഷയില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദിനോട് അഭിപ്രായം ആരാഞ്ഞത്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ക്കാനുള്ള വിജിലന്‍സിന്റെ അപേക്ഷ മൂന്നുമാസമായി ഗവര്‍ണറുടെ പരിഗണനയിലാണ്.

മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയില്ല

മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയില്ല


വിജിലന്‍സ് നല്‍കിയ അപേക്ഷ സംസ്ഥാന സര്‍ക്കാരാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. എന്നാല്‍ മൂന്നുമാസം കഴിഞ്ഞിട്ടും ഗവര്‍ണറുടെ മറുപടി ലഭിച്ചിരുന്നില്ല. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം മുന്‍ മന്ത്രിയായ വികെ ഇബ്രാഹിംകുഞ്ഞിനെ കേസില്‍ പ്രതി ചേര്‍ക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. ഇതിനാലാണ് ഗവർണർക്ക് അപേക്ഷ നൽകിയത്. നേരത്തെ ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടറെയും വിജിലന്‍സ് ഐജിയെയും രാജ്ഭവനിലേക്ക് വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു.

മെല്ലെപോക്കിൽ വിമർശനം

മെല്ലെപോക്കിൽ വിമർശനം

വിജിലൻസിന്റെ അപേക്ഷയിൽ സര്‍ക്കാരിന്റെ മെല്ലെപ്പോക്കിൽ വലിയ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് എജിയെ വിളിച്ചു വരുത്താൻ ഗവർണർ തയ്യാറാകുന്നതെന്നാണ് റിപ്പോർട്ട്. കേസിൽ നടപടി ഇഴയുന്നതിന് പിന്നിൽ രാഷ്ട്രീയ താൽപര്യവും ഇടപെടലും ഉണ്ടെന്ന ആക്ഷേപവും ശക്തമാണ്. നടപടി നീളുന്നതിൽ സര്‍ക്കാരിനെതിരെ ഹൈക്കോടതി പലതവണ പരമാര്‍ശം നടത്തുകയും ചെയ്തിട്ടുണ്ട്.

ഗവർണർ സ്വന്തം നിലയിൽ വശദീകരണം തേടി

ഗവർണർ സ്വന്തം നിലയിൽ വശദീകരണം തേടി

ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ എജിയെ വിളിച്ച് വരുത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇബ്രാഹീംകുഞ്ഞിനെതിരായ കേസിൽ ഗവര്‍ണര്‍ മൂന്നതവണ സര്‍ക്കാരിനോട് വിശദാംശങ്ങൾ ആരാഞ്ഞിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ സ്വന്തം നിലയിലും ഇക്കാര്യത്തിൽ വിശദീകരണം തേടിയിരുന്നു. വര്‍ണറുടെ അനുമതി വൈകുന്നതുകൊണ്ട് തന്നെ ഇബ്രാഹിംകുഞ്ഞിനെതിരായ പ്രോസിക്യൂഷൻ നടപടികളും വൈകുകയായിരുന്നു.

നടപടി ഉടനുണ്ടാകുമെന്ന് സൂചന

നടപടി ഉടനുണ്ടാകുമെന്ന് സൂചന


പ്രോസിക്യൂഷൻ നടപടികളിൽ എജിയുടെ അഭിപ്രായം അറിയാനാണ് ഗവര്‍ണറുടെ ശ്രമമെന്നാണ് വിവരം. അധികം വൈകാതെ തന്നെ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ പ്രോസിക്യുഷൻ നടപടിയിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണ വേളയില്‍ ഇബ്രാഹിംക്കുഞ്ഞായിരുന്നു മന്ത്രി. അതുകൊണ്ട് തന്നെ പൊതുപ്രവര്‍ത്തരെ ഇത്തരമൊരു കേസില്‍ ചോദ്യം ചെയ്യുകയോ പ്രതിചേര്‍ക്കുകയോ ചെയ്യണമെങ്കില്‍ ഗവര്‍ണറുടെ അനുമതി തേടേണ്ടതുണ്ട്. അതിനാലാണ് ഗവര്‍ണറുടെ അനുമതിക്കായി സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇത് സംബന്ധിച്ചാണ് ഗവര്‍ണറുടെ ഭാഗത്തു നിന്നും ഇപ്പോള്‍ ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്.

English summary
Governor seeks opinion from AG, over probe against former minister VK Ibrahim Kunju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X