കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താലില്‍ വ്യാപക അക്രമം..... ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി!!

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപകമായ അക്രണം നടന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടി. ക്രമസമാധാന നില സംബന്ധിച്ചാണ് അടിയന്തര റിപ്പോര്‍ട്ട് തേടിയിരികത്കുന്നത്. എല്ലാ വിഭാഗം ജനങ്ങളും ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്ന് ഗവര്‍ണര്‍ പി സദാശിവം ആവശ്യപ്പെട്ടു. അതേസമയം ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് കര്‍മസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം ഹര്‍ത്താലില്‍ സമാനകളില്ലാത്ത അക്രമങ്ങളാണ് അരങ്ങേയറിയത്. നെടുമങ്ങാട്ടും തലശ്ശേരിയിലും ബോംബേറുണ്ടായി. കോഴിക്കോട് ചേവായൂരില്‍ ഒരാള്‍ക്ക് വെട്ടേറ്റു.

1

നിരവധി സ്ഥലങ്ങളില്‍ ബിജെപിയും കര്‍മസമിതി പ്രവര്‍ത്തകരും തമ്മില്‍ തെരുവുയുദ്ധം വരെ നടന്നു. അതേസമയം ഇതുവരെ 559 കേസുകളിലായി 745 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. 628 പേര്‍ കരുതല്‍ തടങ്കലിലാണ്. അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് പാലക്കാട് സിപിഎം നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരിക്കുകയാണ്. സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ കല്ലേറ് നടത്തിയിരിക്കുകയാണ്. പോലീസ് ലവാത്തി വീശിയും ഗ്രനേഡ് എറിഞ്ഞുമാണ് ഇവരെ വിരട്ടിയോടിച്ചത്. പ്രതിഷേധ പ്രകടനത്തിന്റെ പിന്‍നിരയില്‍ അണിനിരന്നവര്‍ ബിജെപി ഓഫീസിന് നേരെ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. നേരത്തെ ബിജെപി ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

കോണ്‍ഗ്രസില്‍ ക്ലീന്‍ ഇമേജുമായി രാഹുല്‍, മത്സരിക്കണമെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കടമ്പകള്‍!കോണ്‍ഗ്രസില്‍ ക്ലീന്‍ ഇമേജുമായി രാഹുല്‍, മത്സരിക്കണമെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കടമ്പകള്‍!

സിപിഎം ബന്ധത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി, തിരഞ്ഞെടുപ്പ് തിരിച്ചടിയുണ്ടാവുമെന്ന് പ്രവര്‍ത്തകര്‍സിപിഎം ബന്ധത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി, തിരഞ്ഞെടുപ്പ് തിരിച്ചടിയുണ്ടാവുമെന്ന് പ്രവര്‍ത്തകര്‍

English summary
governor sought report from chief minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X