Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗവർണർ ശ്രമിക്കുന്നത് സർവ്വകലാശാലകളുടെ സ്വയംഭരണം അട്ടിമറിക്കാൻ'; വിമർശിച്ച് എംവി ഗോവിന്ദൻ

കേന്ദ്രസർക്കാരിനും ഗവർണർക്കെതിരെ ആഞ്ഞടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർവകലാശാലകളുടെ സ്വയംഭരണം അട്ടിമറിക്കാൻ കേന്ദ്രം ഗവർണറിലൂടെ ശ്രമിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സർവകലാശാലകളുടെ ഉന്നതമായ നിലവാരം പരിശോധിച്ചാൽ മികച്ച വിജയം തന്നെയാണ്‌ കേരളത്തിനുള്ളത്‌. ഇന്ത്യയിലെ ഏറ്റവും മികച്ച 100 കോളേജുകളിൽ 14 എണ്ണം കേരളത്തിലേതാണ്‌. എന്നാൽ സർവകലാശാലകളുടെ സ്വയംഭരണം തകർക്കുന്നതിനു വേണ്ടിയുള്ള നിലപാടാണ്‌ കേന്ദ്രത്തിന്റെ പിൻബലത്തോടെ ഗവർണർ നിർവഹിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

mv-1

കോടതികളെ മറികടന്നാണ്‌ വൈസ്‌ ചാൻസലർമാരെ ഗവർണർ നിയമിക്കുന്നത്‌. ആർ എസ്‌ എസിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തകരെ വിസിയായി താൽക്കാലികമായി നിയമിക്കുകയാണ്‌. ഈ വിസിമാർ അധികാരത്തിൽ വന്നതോടുകൂടി ഗവർണർ പറയുന്നത്‌ മാത്രം അടിസ്ഥാനമാക്കി കാവിവത്കരണത്തിന്റെ രാഷ്‌ട്രീയം കൈകാര്യം ചെയ്യുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങൾ വന്നിരിക്കുകയാണ്‌. സിൻഡിക്കേറ്റ്‌ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ വൈസ്‌ ചാൻസലർമാർ തയ്യാറാകുന്നില്ല. അവർ ഗവർണർ എന്താണ്‌ തീരുമാനിക്കുന്നത്‌ എന്നാണ്‌ നോക്കുന്നത്‌. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വയംഭരണാധികാര സ്ഥാപനങ്ങളുടെ എല്ലാ അധികാര അവകാശങ്ങളെയും ഇല്ലായ്‌മ ചെയ്തിരിക്കുന്നു.കേരളയൂണിവേഴ്‌സിറ്റി യൂണിയൻ വി സി അംഗീകരിക്കാത്തതും യൂണിയന്റെ പ്രവർത്തനം നടത്താതിരിക്കാനുള്ള ശ്രമവും അതിന്റെ ഫലമാണ്', അദ്ദേഹം പറഞ്ഞു.

കൊല്ലം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ടുള്ള വന്ന വാർത്തകളിൽ മാധ്യമങ്ങളേയും എം വി ഗോവിന്ദൻ വിമർശിച്ചു. സമ്മേളനം നല്ല നിലയിൽ പൂർത്തിയായി. എന്നാൽ തെറ്റായ വാർത്തകളാണ് മാധ്യമങ്ങൾ ആദ്യം മുതലേ പ്രചരിപ്പിച്ചത്‌. ആധികാരികമായി ഞങ്ങൾ പറയുന്നത്‌ ശരിയാണ്‌ എന്ന്‌ പറയുന്ന മാധ്യമങ്ങൾ ഉൾപ്പടെ ഇതിൽ എടുത്ത സമീപനം ഇനിയങ്ങോട്ട് വരാനിരിക്കുന്ന സമ്മേളനങ്ങളിൽ സ്വീകരിക്കാൻ പോകുന്ന സമീപനത്തിന്റെ സൂചനയാണ്. സമ്മേളനത്തിന്റെ ആദ്യ ദിവസം സംസാരിക്കാത്ത തന്നെ സംസാരിച്ചെന്ന രീതിയിൽ ചില മാധ്യമങ്ങൾ വാർത്തകൊടുത്തു. അത് തെറ്റായ രീതി ആണെന്നും സംസാരിക്കുന്നതിന് മുമ്പ്‌ തന്നെ തെറ്റായി വാർത്ത നൽകുന്ന രീതി മോശം പ്രവണതയാണ്‌. മാധ്യമങ്ങൾ സാമാന്യമര്യാദ പാലിക്കേണ്ടതുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ യുഡി എഫ്‌ സീറ്റ് നിലനിർത്തുകയാണ് ചെയ്തത് എന്നാൽ എൽ ഡി എഫിന് വലിയ പരാജയം യു ഡി എഫിന്‌ വലിയ നേട്ടം എന്നരീതിയിൽ പ്രചരിപ്പിക്കുന്നത്‌ തെറ്റാണ്', അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+