കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണര്‍ വീണ്ടും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു; കോളജിലെത്തി വിദ്യാര്‍ഥികളുമായി സംവദിച്ചു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ ഭീതി നിലനില്‍ക്കുന്നതിനിടെ സര്‍ക്കാര്‍ പൊതുപരിപാടികളെല്ലാം ഒഴിവാക്കിയിരിക്കുകയാണ്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരം ലോ കോളജിലെത്തി വിദ്യാര്‍ഥികളുമായി സംവദിച്ചത് വിവാദമായി. മുപ്പതോളം കുട്ടികളുമായിട്ടാണ് ഗവര്‍ണര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതെ സംസാരിച്ചത്.

ഹാന്‍ഡ് സാനിറ്റൈസറും മുഖാവരണവും ഉപയോഗിച്ചില്ല. മൂന്നാം വര്‍ഷ എല്‍എല്‍ബിയുടെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ അവസാന ദിനമായിരുന്നു ഇന്ന്. വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് സന്ദര്‍ശിച്ചതെന്ന് ഗവര്‍ണര്‍ പറയുന്നു. നേരത്തെ ഗവര്‍ണര്‍ പൊന്‍മുടിയിലേക്ക് യാത്ര പോയതും വിവാദമായിരുന്നു.

A

തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടി യാത്രയില്‍ ഗവര്‍ണര്‍ക്കൊപ്പം ഭാര്യയും രാജ്ഭവനിലെ ജീവനക്കാരുമുണ്ടായിരുന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ജാഗ്രതയുടെ ഭാഗമായി പൊന്‍മുടി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ അടച്ചിരുന്നു. കെടിഡിസിയിലും പൊന്‍മുടി ഗസ്റ്റ് ഹൗസിലുമാണ് ഗവര്‍ണര്‍ക്ക് താമസം ഒരുക്കിയത്. ഡോക്ടറും പോലീസുകാരും ഉള്‍പ്പെടുന്ന സംഘം കൂടെയുണ്ടായിരുന്നു.

അതേസമയം, പൊന്‍മുടി യാത്രയുമായി ബന്ധപ്പെട്ട വിവാദം മറുപടി അര്‍ഹിക്കുന്നില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. 36 മണിക്കൂര്‍ പൊന്‍മുടിയില്‍ ചെലവഴിച്ചു. ഉദ്യോഗസ്ഥരുമായി കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. പുസ്തകങ്ങളാണ് തനിക്ക്് ആനന്ദം നല്‍കുന്നതെന്നും അനാവശ്യ വിവാദമുണ്ടാക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു.

വന്‍ വിപത്ത് വരുന്നുവെന്ന് രാഹുല്‍ ഗാന്ധി; ആറ് മാസത്തിനകം എല്ലാം തകരും, രണ്ടു കാര്യങ്ങള്‍...വന്‍ വിപത്ത് വരുന്നുവെന്ന് രാഹുല്‍ ഗാന്ധി; ആറ് മാസത്തിനകം എല്ലാം തകരും, രണ്ടു കാര്യങ്ങള്‍...

കൊറോണ വൈറസ് രോഗം പടരുന്ന സാഹചര്യത്തില്‍ എല്ലായിടത്തും കനത്ത ജാഗ്രതയിലാണ്. ആള്‍ക്കൂട്ടങ്ങള്‍ക്ക് കാരണമാകുന്ന എല്ലാ പരിപാടികളും അനാവശ്യ യാത്രകളും റദ്ദാക്കണമെന്നാണ് നിര്‍ദേശം. അതുകൊണ്ടുതന്നെ മിക്ക സ്ഥലങ്ങളിലും ബസുകളും ട്രെയിനുകളും കാലിയാണ്. ജനങ്ങളുടെ ആശങ്കയുടെ ആഴമാണിത് തെളിയിക്കുന്നത്. അതിനിടെയാണ് ഗവര്‍ണറുടെ പൊന്‍മുടി യാത്രയും ലോ കോളജ് സന്ദര്‍ശനവും വിവാദമായിരിക്കുന്നത്.

കൊറോണ ബാധിച്ച 80 കഴിഞ്ഞവരെ 'കൊല്ലുന്നു'; ഇറ്റലിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരംകൊറോണ ബാധിച്ച 80 കഴിഞ്ഞവരെ 'കൊല്ലുന്നു'; ഇറ്റലിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരം

വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയത് തിരുവനന്തപുരം ജില്ലയില്‍ ജാഗ്രത ശക്തമാക്കാന്‍ ഒരു കാരണമായിരുന്നു. 15 ദിവസം ഇയാള്‍ പുറത്തുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നതും ഇയാള്‍ സംസാരിച്ചതുമായ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ വര്‍ക്കലയില്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം സ്ഥിരീകരിച്ചതും മരണം റിപ്പോര്‍ട്ട് ചെയ്തതുമായ രാജ്യങ്ങളിലൊന്നാണ് ഇറ്റലി.

English summary
Kerala Governor Visits Law Collage in Thiruvananthapuram amid Corona fear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X