കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണ്ണര്‍ നിയമനം; ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ നേട്ടങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജെപി

Google Oneindia Malayalam News

ദില്ലി: കേരളം ഉള്‍പ്പടേയുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം കേന്ദ്രം പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. കേരളത്തിന്‍റെ ഗവര്‍ണ്ണറായി മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചപ്പോള്‍ മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ഹിമാചലിന്റെ ഗവര്‍ണറായി നിയമിക്കപ്പെട്ടു. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയായിരുന്ന ഭഗത് സിങ് കോഷിയാരിയെ മഹാരാഷ്ട്ര ഗവര്‍ണറായും, തമിഴ്‌നാട് ബിജെപി അധ്യക്ഷയായിരുന്ന തമിളിസൈ സൗന്ദര്‍രാജനെ തെലങ്കാന ഗവര്‍ണറായും നിയമിച്ചു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന കല്‍രാജ് മിശ്രയെ രാജസ്ഥാന്‍ ഗവര്‍ണറായും കേന്ദ്രം മാറ്റി നിയമിച്ചിട്ടുണ്ട്.

tamilisai

കേരളവും തെലങ്കാനയും ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക താല്‍പര്യമാണ് സ്വീകരിച്ചത്. കേന്ദ്രത്തിന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൂടി ഈ നിയമനങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് വിലിയിരുത്തപ്പെടുന്നത്. മുത്തലാഖ്, കശ്മീര്‍ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിന് അടിയുറച്ച പിന്തുണ നല്‍കുന്ന ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്ക് അയക്കുന്നതിലൂടെ പാര്‍ട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങള്‍ നടപ്പിലാക്കാനാവും എന്ന പ്രതീക്ഷ ബിജെപിക്കുണ്ട്.

തുഷാര്‍ കേസില്‍ വന്‍ ട്വിസ്റ്റ്; കേസ് ആസൂത്രിതം? ചിലവ് 5 ലക്ഷം, നാസിലിന്‍റെ ശബ്ദരേഖ പുറത്ത്തുഷാര്‍ കേസില്‍ വന്‍ ട്വിസ്റ്റ്; കേസ് ആസൂത്രിതം? ചിലവ് 5 ലക്ഷം, നാസിലിന്‍റെ ശബ്ദരേഖ പുറത്ത്

തമിഴ്നാട്ടിലെ ബിജെപി അധ്യക്ഷയായിരുന്നു തമിള്‍ ഇസൈ സൗന്ദര്‍രാജന്‍ അപ്രതീക്ഷിതമായിട്ടായിരുന്നു തെലങ്കാനയുടെ ഗവര്‍ണ്ണറായി നിയമിക്കപ്പെട്ടത്. ദക്ഷിണേന്ത്യയില്‍ ബിജെപി ലക്ഷ്യം വെക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് തെലങ്കാന. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വലിയ മുന്നേറ്റം നടത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നു. സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ള തമിള്‍ ഇസൈ ഗവര്‍ണ്ണറായി എത്തുന്നതിലൂടെ തെലങ്കാനയിലും ബിജെപി ചില സ്വപ്നങ്ങള്‍ നെയ്ത് കൂട്ടുകയാണ്.

പുറത്തു വന്ന ശബ്ദസന്ദേശം തന്‍റേത് തന്നെ; എന്നാല്‍ ഇതിലും ചില കളികള്‍ നടന്നു, നാസിലിന്‍റെ പ്രതികരണംപുറത്തു വന്ന ശബ്ദസന്ദേശം തന്‍റേത് തന്നെ; എന്നാല്‍ ഇതിലും ചില കളികള്‍ നടന്നു, നാസിലിന്‍റെ പ്രതികരണം

English summary
governors appointments; bjp aims political goals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X