Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പർ ജയാനന്ദൻ ജയിൽ ചാടിയത് യുഡിഎഫ് കാലത്ത്;ഇടത് വിരുദ്ധ ശക്തികൾ ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടിൽ തപ്പുന്നു'

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ഇടതുപക്ഷത്തിനെതിരെ ആയുധമാക്കുകയാണ് ചിലരെന്ന് സിപിഎം നേതാവ് പി ജയരാജൻ. യുഡിഎഫ് ഭരിക്കുന്ന കാലത്തും ചില ക്രിമിനലുകൾ ജയിൽ ചാടി എന്ന യാഥാർത്ഥ്യം മറച്ചു വെച്ചാണ് ഇക്കൂട്ടരുടെ പ്രചരണം. ഗോവിന്ദച്ചാമിയെ ആറര മണിക്കൂർ കൊണ്ട് പിടിച്ചു. അതിന് പോലീസിനെയും ജയിൽ അധികൃതരെയും അഭിനന്ദിക്കുകയാണ് വേണ്ടത്. ജയിൽ ഭരണത്തിൽ ഇടപെടാനുള്ള യാതൊരു അധികാരവും ഉപദേശക സമിതിക്കില്ല. ഇതാണ് യാഥാർത്ഥ്യം എന്നിരിക്കെ എന്തിനാണ് ഇടതുപക്ഷ വിരുദ്ധ ശക്തികൾ ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടിൽ തപ്പുകയാണെന്നും സിപിഎം തടവുകാരെ കുറ്റപ്പെടുത്തുന്ന പ്രചരണവും സംഘടിതമായി നടത്തുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് പ്രചരണം വായിക്കാംം

കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ഇടതുപക്ഷ വിരുദ്ധരെ വലിയതോതിൽ സന്തോഷിപ്പിച്ചതായാണ് വാർത്തകൾ. തുടർന്ന് 'കർക്കിടക മാസത്തിലെ രാവണ പക്ഷക്കാരുടെ കാട്ടാള നൃത്തമാണ്'കാണാനായത്.
യുഡിഎഫ് ഭരിക്കുന്ന കാലത്തും ചില ക്രിമിനലുകൾ ജയിൽ ചാടി എന്ന യാഥാർത്ഥ്യം മറച്ചു വെച്ചാണ് അവരുടെ പ്രചരണം.

gov2-17535

2013 ൽ യുഡിഫ് ഭരിക്കുമ്പോൾ 7 സ്ത്രീകളെ കൊല ചെയ്തകേസും 4 കവർച്ചാ കേസുകളുമുണ്ടയിരുന്ന റിപ്പർ ജയാനന്ദൻ ജയിൽ ചാടിയിരുന്നു. പ്രതിയെ പിടിച്ചത് രണ്ടുമാസത്തിനു ശേഷം. ഗോവിന്ദച്ചാമിയെ ആറര മണിക്കൂർ കൊണ്ട് പിടിച്ചു. അതിന് പോലീസിനെയും ജയിൽ അധികൃതരെയും അഭിനന്ദിക്കുകയാണ് വേണ്ടത്. ജനങ്ങളെ ഇക്കാര്യത്തിൽ ജാഗ്രതപ്പെടുത്തുന്നതിൽ മാധ്യമങ്ങളും വലിയ പങ്കുവഹിച്ചു.എന്നാൽ എൽഡിഎഫ് ഭരണത്തെ താറടിച്ചു കാണിക്കാൻ മനോരമ-മാതൃഭൂമി പത്രങ്ങളും ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങളും കുറച്ചു കാലങ്ങളായി മത്സരിച്ചു പ്രവർത്തിക്കുകയാണ്.

ജയിൽ ചാട്ടത്തെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയിലെ അനൗദ്യോഗിക അംഗങ്ങളെ പേരെടുത്ത് വിമർശിച്ചു കൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ആരെല്ലാമാണ് ജയിൽ ഉപദേശക സമിതിയിൽ ഉൾപ്പെട്ടതെന്നോ, ഈ സമിതിയുടെ അധികാരങ്ങൾ എന്തെന്നോ മനസ്സിലാക്കാതെ ജയിൽ ഭരണം തന്നെ അനൗദ്യോഗിക അംഗങ്ങളാണ് നടത്തുന്നത് എന്ന നിലയിലുള്ള ഗിബെൽസിയൻ നുണപ്രചരണങ്ങളാണ് ഉണ്ടായത്. യഥാർത്ഥത്തിൽ ജയിൽ നിയമപ്രകാരം ആക്റ്റിലെ 77 ആം വകുപ്പിലെ (1) ആം ഉപവകുപ്പ് പ്രകാരം രൂപീകരിക്കുന്നതാണ് ഉപദേശക സമിതി. ഓരോ സെൻട്രൽ ജയിലിലും, തുറന്ന ജയിലിലും, വനിതാ ജയിലിലും ശിക്ഷാ തടവുകാരുടെ തടവ് കാലയളവിൽ അവരുടെ സ്വഭാവങ്ങൾ പരിശോധിച്ചു അകാല വിടുതലുകൾക്ക് ശുപാർശ ചെയ്യാൻ മാത്രമുള്ള അധികാരമാണ് ജയിൽ ഉപദേശക സമിതിക്ക് ഉള്ളത്.

ഈ സമിതിയിൽ സെഷൻസ് ജഡ്ജ്,ജില്ലാ കലക്ടർ, പോലീസ് കമ്മീഷണർ, പ്രോബേഷൻ ഓഫീസർ എന്നിവരാണ് ഔദ്യോഗിക അംഗങ്ങൾ. ജയിൽ ഡിജിപിയാണ് സമിതിയുടെ ചെയർമാൻ. ഗവൺമെന്റ് നോമിനേറ്റ് ചെയ്യുന്ന രണ്ടോ മൂന്നോ അനൗദ്യോഗിക അംഗങ്ങളും ഈ സമിതിയിൽ ഉണ്ട്. ആറു മാസത്തിലൊരിക്കൽ സമിതിയുടെ യോഗം ചേരണം.സമിതിയുടെ ശുപാർശകൾ സ്വീകരിക്കാനും തള്ളിക്കളയാനും സർക്കാറിന് അധികാരമുണ്ട്.

അതല്ലാതെ ജയിൽ ഭരണത്തിൽ ഇടപെടാനുള്ള യാതൊരു അധികാരവും ഉപദേശക സമിതിക്കില്ല. ഇതാണ് യാഥാർത്ഥ്യം എന്നിരിക്കെ എന്തിനാണ് ഇടതുപക്ഷ വിരുദ്ധ ശക്തികൾ ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടിൽ തപ്പുന്നത്?...അതുപോലെ തന്നെ ജയിലിൽ ഉള്ള സിപിഐ(എം) തടവുകാരെ കുറ്റപ്പെടുത്തുന്ന പ്രചരണവും സംഘടിതമായി നടത്തുന്നുണ്ട്. ജയിലിൽ നാനാ രാഷ്ട്രീയക്കാരും നാനാ വിശ്വാസികളും ഉണ്ട്. എന്നാൽ സിപിഎം തടവുകാരെ മാത്രം കേന്ദ്രീകരിച്ചിട്ടുള്ള നുണപ്രചരണം ബോധപൂർവമാണ്. പിണറായി പഞ്ചായത്തിലെ പന്തക്കപാറയിലെ ദിനേശ് ബീഡി കമ്പനി ആക്രമിച്ച് തൊഴിലാളിയായ കുളങ്ങരോത്ത് രാഘവനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ തടവു ശിക്ഷ അനുഭവിച്ച കെപിസിസി അംഗം മമ്പറം ദിവാകരനെ എന്തുകൊണ്ടാണ് വലതുപക്ഷം ഓർക്കാത്തത്?...

ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ മത്സരിക്കാൻ കോൺഗ്രസ് കണ്ടെത്തിയ 'ഗാന്ധി ശിഷ്യൻ' മേൽപ്പറഞ്ഞ ദിവാകരൻ ആയിരുന്നു എന്ന കാര്യവും എന്തുകൊണ്ടാണ് വലതുപക്ഷം മറന്നുപോകുന്നത്?...ഉത്തരം വ്യക്തമാണ്. ഉദ്യോഗസ്ഥരുടെ ഏത് വീഴ്ചയും എൽഡിഎഫ് ഭരണ നേതൃത്വത്തിന്റെ വീഴ്ചയായി ചിത്രീകരിക്കാനുള്ള കനഗോലു കൊട്ടേഷനാണ് വലതുപക്ഷ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ജയിലിലെ തടവുകാർക്ക് താടി വെക്കാൻ അനുവാദം കൊടുത്തത് ആഭ്യന്തരമന്ത്രിയാണെന്ന് മട്ടിലാണ് നുണ പ്രചരിപ്പിക്കുന്നത്. അതെല്ലാം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്.ജയിൽ ചാട്ടത്തെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുകയാണ്. മുൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്ക് നേരെ കർശനമായ നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൊടും ക്രിമിനലുകളായ തടവുകാരെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും വലതുപക്ഷ രാഷ്ട്രീയക്കാരും വലതുപക്ഷ മാധ്യമങ്ങളും അടങ്ങുന്നില്ല. പുതിയ സംഭവങ്ങൾ വീണുകിട്ടുന്നതുവരെ ഇത് തുടർന്നു കൊണ്ടേയിരിക്കും. ഇടതുപക്ഷത്തിന്റെ മാതൃകാഭരണം സംരക്ഷിക്കാനുള്ള പോരാട്ടം നമുക്ക് തുടരുക തന്നെ ചെയ്യാം.....

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+