Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗികബന്ധത്തിനായി എന്തും ചെയ്യും, ഏത് ട്രെയിനിലും ഓടിക്കയറും! പൊലീസുകാരന്റെ വെളിപ്പെടുത്തല്‍

കോഴിക്കോട്: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ് ഉദ്യോഗസ്ഥന്‍ അഷ്‌റഫ് മണലാടി. സ്ഥിരം കുറ്റവാളിയാണ് ഇയാള്‍ എന്നും ഗോവിന്ദച്ചാമി പുറത്തേക്ക് വരുന്നത് സമൂഹത്തിന് വെല്ലുവിളിയാണ് എന്നും അഷ്‌റഫ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓടുന്ന ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി.

അന്ന് ഈ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥനായിരുന്നു അഷ്‌റഫ് മണലാടി. ഗോവിന്ദച്ചാമി ജയില്‍ ചാടുമെന്ന് തനിക്ക് പലപ്പോഴും തോന്നിയിരുന്നുവെന്ന് അഷ്‌റഫ് പറയുന്നു. പുനെ, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം ഇയാള്‍ക്കെതിരെ കേസുകളുണ്ട് എന്നും 14 കേസുകളില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ഗോവിന്ദച്ചാമിയെന്നും അദ്ദേഹം പറഞ്ഞു.

Govindachamy

കേരളം വിട്ട് കഴിഞ്ഞാല്‍ അയാളെ പിടികൂടുക പ്രയാസമാകും എന്നും മഹാരാഷ്ട്രയിലും ആന്ധ്രയില്‍ കമ്പം ഭാഗത്ത് നക്‌സല്‍ ഏരിയയിലും തമിഴ്നാട്ടിലും ഇയാള്‍ക്ക് ബന്ധമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദച്ചാമിയുടെ കാര്യത്തില്‍ ജയിലില്‍ അതീവ ജാഗ്രത വേണമായിരുന്നു എന്നും ആറടി പൊക്കമുള്ള തന്നെപോലെയുള്ള മൂന്നാല് പേര്‍ ചേര്‍ന്നിട്ട് പോലും കീഴ്‌പ്പെടുത്താനാകാത്തെ കരുത്ത് അയാള്‍ക്കുണ്ട് എന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.

'അന്ന് അവനെ അന്ന് പിടിച്ച് നിര്‍ത്താന്‍ പാടുപെട്ടു. ഇവന്‍ ജയില്‍ ചാടുമെന്ന് തോന്നിയിരുന്നു. കാരണം അവന്റെ സ്വഭാവം അങ്ങനെയാണ്. ഇടയ്ക്കിടെ സ്ത്രീകളെയും പുരുഷന്മാരെയും ലൈംഗികമായി ഉപയോഗിക്കണം മദ്യം കഴിക്കണം, ഇറച്ചി കഴിക്കണം. നിങ്ങളിതൊക്കെ തനിക്ക് തരുമോയെന്നാണ് പിടിയിലായപ്പോള്‍ അവന്‍ ഞങ്ങളോട് ചോദിച്ചത്,' അഷ്‌റഫ് പറയുന്നു. ജയില്‍ ചാടാന്‍ പുറത്ത് നിന്ന് സഹായം ലഭിക്കാന്‍ മാത്രം ബന്ധം ഇയാള്‍ക്കുണ്ടോ എന്ന് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു.

ഏത് മലയിലും ട്രെയിനിലും ഓടിക്കയറാന്‍ സാധിക്കുന്ന ആളാണ്. രക്ഷപ്പെട്ട് പോയാല്‍ ഇനിയും ഇയാള്‍ ആളുകളെ ആക്രമിക്കാന്‍ സാധ്യതയുണ്ട് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പണത്തിനും ലൈംഗിക ബന്ധത്തിനും വേണ്ടി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നും ഒന്നിലും ഒരു തരത്തിലും ഇയാള്‍ക്ക് കുറ്റബോധമില്ല എന്നും അഷ്‌റഫ് പറഞ്ഞു. ബിരിയാണി കിട്ടിയില്ലെന്ന് പറഞ്ഞ് ജയില്‍ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്ത കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് അയാള്‍.

'ഇത്രയും കാലം ലൈംഗിക ബന്ധം കിട്ടാത്തതിലുള്ള പക അവന്‍ തീര്‍ക്കാന്‍ സാധ്യതയുണ്ട്. അവന് ചെയ്തതിലൊന്നും പശ്ചാത്താപമില്ല. അവന്റെ നാട്ടില്‍ നാട്ടുകാര്‍ക്കെല്ലാം അവനെ പേടിയാണ്. ഒരു കൈയില്‍ കൈപ്പത്തി മാത്രമാണ് അറ്റുപോയത്. അവശേഷിക്കുന്ന മുക്കാല്‍ ഭാഗം കൈ ഗോവിന്ദച്ചാമിക്കുണ്ടെന്നും അഷ്‌റഫ് പറഞ്ഞു. അതേസമയം തളാപ്പില്‍ നിന്ന് ഗോവിന്ദച്ചാമിയെ പിടികൂടിയിട്ടുണ്ട്.

പണി തീരാത്ത ഒരു വീടിന്റെ കിണറിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പിടികൂടിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+