ഒരു കൈയും ദിവസം അഞ്ച് ബീഡിയും വേണം! ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമി ഡിജിപിക്ക് നല്കിയ നിവേദനം...
ജയിലില്‍ സന്ദര്‍ശനത്തെത്തിയ ജയില്‍ ഡിജിപി അനില്‍ കാന്തിനാണ് ഗോവിന്ദച്ചാമി നിവേദനം നല്‍കിയത്.
കണ്ണൂര്‍: സൗമ്യ വധക്കേസില്‍ ശിക്ഷയില്‍ കഴിയുന്ന ഗോവിന്ദച്ചാമി തനിക്ക് കൃത്രിമ കൈ തരണമെന്ന് ആവശ്യപ്പെട്ട് ജയില്‍ ഡിജിപിക്ക് നിവേദനം നല്കി. ജയിലില്‍ സന്ദര്‍ശനത്തെത്തിയ ജയില്‍ ഡിജിപി അനില്‍ കാന്തിനാണ് ഗോവിന്ദച്ചാമി നിവേദനം നല്‍കിയത്. ദിവസേന അഞ്ച് ബീഡിയും അനുവദിക്കണമെന്നും ഗോവിന്ദച്ചാമിയുടെ നിവേദനത്തിലുണ്ട്.
ബീഡി വലിക്കുന്ന ശീലമുള്ളയാളാണ് താനെന്നും, ജയിലില്‍ ബീഡി ലഭിക്കാത്തതിനാല്‍ പ്രയാസമനുഭവിക്കുകയാണെന്നും ഗോവിന്ദച്ചാമി നിവേദനത്തില്‍ പറയുന്നു. ഇത് പരിഹരിക്കാനായി ജയില്‍ കാന്റീനില്‍ നിന്ന് ദിവസേന അഞ്ച് ബീഡിയെങ്കിലും അനുവദിക്കണമെന്നാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഗോവിന്ദച്ചാമി ശിക്ഷയില്‍ കഴിയുന്നത്.

ആദ്യം ഒരു കൃത്രിമ കൈ...
ഒരു കൈ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും, ഒരു കൃത്രിമ കൈ ഉടനെ അനുവദിച്ച് തരണമെന്നുമാണ് ഗോവിന്ദച്ചാമിയുടെ നിവേദനത്തിലെ പ്രധാന ആവശ്യം.

ദിവസേന അഞ്ച് ബീഡിയും വേണം...
കൃത്രിമ കൈ കൂടാതെ ദിവസേന അഞ്ച് ബീഡിയും വേണമെന്നും ഗോവിന്ദച്ചാമി നിവേദനത്തില്‍ ആവശ്യപ്പെട്ടു. ബീഡി വലിക്കുന്ന ശീലമുള്ള തനിക്ക് ജയിലില്‍ ബീഡി ലഭിക്കാത്തതിനാല്‍ പ്രയാസമനുഭവിക്കുകയാണെന്നും ദിവസം അഞ്ച് ബീഡിയെങ്കിലും തരണമെന്നും ഗോവിന്ദച്ചാമി നല്കിയ നിവേദനത്തില്‍ പറയുന്നു.

സന്ദര്‍ശനത്തിനെത്തിയ ഡിജിപിക്ക് നിവേദനം നല്കി...
ജയില്‍ ഉപദേശക സമിതി യോഗത്തിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ ജയില്‍ ഡിജിപി അനില്‍ കാന്ത് തടവുകാരെ സന്ദര്‍ശിക്കാനെത്തിയപ്പോളാണ് ഗോവിന്ദച്ചാമി നിവേദനം നല്‍കിയത്.

ഒറ്റ കൈയ്യനായ പ്രതി...
ഷൊര്‍ണ്ണൂര്‍ സ്വദേശിനിയായ സൗമ്യയെ ട്രെയിന്‍ യാത്രയ്ക്കിടെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും, ബലാത്സംഗം ചെയ്തതിനുമാണ് ഗോവിന്ദച്ചാമി ശിക്ഷ അനുഭവിക്കുന്നത്. ഒരു കൈ മാത്രമുള്ള പ്രതിയുടെ ക്രൂരതയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ശിക്ഷ അനുഭവിക്കുന്നത് ബലാത്സംഗത്തിന്...
സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയ്ക്കെതിരെ ചുമത്തിയ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ബലാത്സംഗ കുറ്റം മാത്രമാണ് പ്രോസിക്യൂഷന് സുപ്രീംകോടതിയില്‍ തെളിയിക്കാനായത്.

ശിക്ഷാ കാലാവധി രണ്ട് വര്‍ഷം കൂടി?
ബലാത്സംഗ കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമിയുടെ ശിക്ഷാ കാലാവധി അവസാനിക്കാന്‍ രണ്ട് വര്‍ഷം കൂടിയാണ് ബാക്കിയുള്ളത്. ഗോവിന്ദച്ചാമി ഇതുവരെ ജയിലില്‍ കഴിഞ്ഞ കാലയളവ് ശിക്ഷാ കാലയളവായി പരിഗണിക്കുമെന്നതിനാല്‍ രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ഗോവിന്ദച്ചാമി പുറത്തിറങ്ങും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications