കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കൈയും ദിവസം അഞ്ച് ബീഡിയും വേണം! ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമി ഡിജിപിക്ക് നല്‍കിയ നിവേദനം...

ജയിലില്‍ സന്ദര്‍ശനത്തെത്തിയ ജയില്‍ ഡിജിപി അനില്‍ കാന്തിനാണ് ഗോവിന്ദച്ചാമി നിവേദനം നല്‍കിയത്.

  • By Afeef Musthafa
Google Oneindia Malayalam News

കണ്ണൂര്‍: സൗമ്യ വധക്കേസില്‍ ശിക്ഷയില്‍ കഴിയുന്ന ഗോവിന്ദച്ചാമി തനിക്ക് കൃത്രിമ കൈ തരണമെന്ന് ആവശ്യപ്പെട്ട് ജയില്‍ ഡിജിപിക്ക് നിവേദനം നല്‍കി. ജയിലില്‍ സന്ദര്‍ശനത്തെത്തിയ ജയില്‍ ഡിജിപി അനില്‍ കാന്തിനാണ് ഗോവിന്ദച്ചാമി നിവേദനം നല്‍കിയത്. ദിവസേന അഞ്ച് ബീഡിയും അനുവദിക്കണമെന്നും ഗോവിന്ദച്ചാമിയുടെ നിവേദനത്തിലുണ്ട്.

ബീഡി വലിക്കുന്ന ശീലമുള്ളയാളാണ് താനെന്നും, ജയിലില്‍ ബീഡി ലഭിക്കാത്തതിനാല്‍ പ്രയാസമനുഭവിക്കുകയാണെന്നും ഗോവിന്ദച്ചാമി നിവേദനത്തില്‍ പറയുന്നു. ഇത് പരിഹരിക്കാനായി ജയില്‍ കാന്റീനില്‍ നിന്ന് ദിവസേന അഞ്ച് ബീഡിയെങ്കിലും അനുവദിക്കണമെന്നാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഗോവിന്ദച്ചാമി ശിക്ഷയില്‍ കഴിയുന്നത്.

ആദ്യം ഒരു കൃത്രിമ കൈ...

ആദ്യം ഒരു കൃത്രിമ കൈ...

ഒരു കൈ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും, ഒരു കൃത്രിമ കൈ ഉടനെ അനുവദിച്ച് തരണമെന്നുമാണ് ഗോവിന്ദച്ചാമിയുടെ നിവേദനത്തിലെ പ്രധാന ആവശ്യം.

ദിവസേന അഞ്ച് ബീഡിയും വേണം...

ദിവസേന അഞ്ച് ബീഡിയും വേണം...

കൃത്രിമ കൈ കൂടാതെ ദിവസേന അഞ്ച് ബീഡിയും വേണമെന്നും ഗോവിന്ദച്ചാമി നിവേദനത്തില്‍ ആവശ്യപ്പെട്ടു. ബീഡി വലിക്കുന്ന ശീലമുള്ള തനിക്ക് ജയിലില്‍ ബീഡി ലഭിക്കാത്തതിനാല്‍ പ്രയാസമനുഭവിക്കുകയാണെന്നും ദിവസം അഞ്ച് ബീഡിയെങ്കിലും തരണമെന്നും ഗോവിന്ദച്ചാമി നല്‍കിയ നിവേദനത്തില്‍ പറയുന്നു.

സന്ദര്‍ശനത്തിനെത്തിയ ഡിജിപിക്ക് നിവേദനം നല്‍കി...

സന്ദര്‍ശനത്തിനെത്തിയ ഡിജിപിക്ക് നിവേദനം നല്‍കി...

ജയില്‍ ഉപദേശക സമിതി യോഗത്തിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ ജയില്‍ ഡിജിപി അനില്‍ കാന്ത് തടവുകാരെ സന്ദര്‍ശിക്കാനെത്തിയപ്പോളാണ് ഗോവിന്ദച്ചാമി നിവേദനം നല്‍കിയത്.

ഒറ്റ കൈയ്യനായ പ്രതി...

ഒറ്റ കൈയ്യനായ പ്രതി...

ഷൊര്‍ണ്ണൂര്‍ സ്വദേശിനിയായ സൗമ്യയെ ട്രെയിന്‍ യാത്രയ്ക്കിടെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും, ബലാത്സംഗം ചെയ്തതിനുമാണ് ഗോവിന്ദച്ചാമി ശിക്ഷ അനുഭവിക്കുന്നത്. ഒരു കൈ മാത്രമുള്ള പ്രതിയുടെ ക്രൂരതയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ശിക്ഷ അനുഭവിക്കുന്നത് ബലാത്സംഗത്തിന്...

ശിക്ഷ അനുഭവിക്കുന്നത് ബലാത്സംഗത്തിന്...

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയ്‌ക്കെതിരെ ചുമത്തിയ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ബലാത്സംഗ കുറ്റം മാത്രമാണ് പ്രോസിക്യൂഷന് സുപ്രീംകോടതിയില്‍ തെളിയിക്കാനായത്.

ശിക്ഷാ കാലാവധി രണ്ട് വര്‍ഷം കൂടി?

ശിക്ഷാ കാലാവധി രണ്ട് വര്‍ഷം കൂടി?

ബലാത്സംഗ കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമിയുടെ ശിക്ഷാ കാലാവധി അവസാനിക്കാന്‍ രണ്ട് വര്‍ഷം കൂടിയാണ് ബാക്കിയുള്ളത്. ഗോവിന്ദച്ചാമി ഇതുവരെ ജയിലില്‍ കഴിഞ്ഞ കാലയളവ് ശിക്ഷാ കാലയളവായി പരിഗണിക്കുമെന്നതിനാല്‍ രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ഗോവിന്ദച്ചാമി പുറത്തിറങ്ങും.

English summary
Govindachami needs Artificial hand and Cigar in Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X