വാളയാർ കേസിലെ വീഴ്ച സമ്മതിച്ച് സർക്കാർ ഹൈക്കോടതിയിൽ, പുനർവിചാരണ വേണം; തുടരന്വേഷണത്തിനും തയ്യാർ
കൊച്ചി: വാളയാര്‍ കേസുമായി ബന്ധപ്പെട്ട നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും ആവശ്യമെങ്കില്‍ തുടരന്വേഷണം നടത്താന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ ഹൈക്കോതിയെ അറിയിച്ചു. കേസ് അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മരിച്ച കേസിലെ പ്രതികളെ വെറുതെവിട്ട പാലക്കാട് സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അതേസമയം, കേസില്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിന് പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരുന്നു. ആകെയുള്ള ആറ് കേസുകളിലായി നാല് പ്രതികളെയാണ് പാലക്കാട് സെഷന്‍സ് കോടതി വെറുതെവിട്ടത്.












Click it and Unblock the Notifications