കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടിണി സമരം ഒത്തുതീര്‍ന്നു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും ഒന്‍പതുദിവസമായി നടത്തിവന്ന പട്ടണിസമരം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഒത്തുതീര്‍ന്നു. സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, കൃഷിമന്ത്രി കെ.പി.മോഹനന്‍, കാസര്‍കോട് ജില്ലയില്‍ നിന്നുളള അഞ്ച് എംഎല്‍എമാര്‍, സമരസമിതി പ്രതിനിധികളായ അംബികാസുതന്‍ മാങ്ങാട്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ദുരിതബാധിതരായ കുട്ടികളുടെ അമ്മമാരായ മുനീബ, നളിനി, ജമീല എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

endosulfan

സമരക്കാരുടെ പ്രധാന ആവശ്യമായ ദുരിതബാധിതരുടെ പട്ടിക പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ 610പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതരെ മൂന്ന് ഗണത്തില്‍ തിരിച്ച് പരമാവധി മൂന്നുലക്ഷം വരെ ധനസഹായം നല്‍കാനും ഈ മാസം കാസര്‍കോട് ജില്ലയിലുളളവര്‍ക്കായി അഞ്ചു മെഡിക്കല്‍ ക്യാമ്പുകള്‍ വീണ്ടും സംഘടിപ്പിക്കുമെന്നും തീരുമാനമായിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിതള്ളുന്നകാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.

കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളില്‍ നിന്നായി ദുരിതബാധിതരായ കുട്ടികള്‍ അടക്കം 108 പേരോളമാണ് സെക്രട്ടറിയേറ്റു പടിക്കല്‍ സമരം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമക്കാര്‍ക്കൊപ്പം തുടക്കം മുതല്‍ ഉണ്ടായിരുന്നു. നേരത്തെ ഒരുവട്ടം ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ചര്‍ച്ച നടത്തി സമരം ഒത്തുതീര്‍പ്പാക്കിയത്.

English summary
Govt agrees to demands; Endosulfan victims' strike ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X