കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5650 കോടി രൂപയുടെ കോവിഡ് സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍: 1 ലക്ഷം പേര്‍ക്ക് പ്രയോജനം

Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ കോവിഡ് സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് രണ്ടാം തരംഗത്തിന്‍റെ പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍, എന്നിവരുള്‍പ്പെടെയുള്ളര്‍ക്ക് സഹായകരമാവുന്ന 5650 കോടി രൂപയുടെ അനുബന്ധ പാക്കേജാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചത്. കേന്ദ്ര - സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, വാണിജ്യ ബാങ്കുകള്‍ എന്നിവയില്‍ നിന്നും എടുക്കുന്ന 2 ലക്ഷമോ അതില്‍ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ 4 ശതമാനം വരെ സംസ്ഥാന സര്‍ക്കാര്‍ ആറുമാസത്തേക്ക് വഹിക്കുന്നതാണ് പദ്ധതിയുടെ മുഖ്യ ആകര്‍ഷണം.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

ആകെ 2,000 കോടി രൂപ വലിപ്പമുള്ള വായ്പാ പദ്ധതിക്കുള്ള പലിശയിളവാണിത്. ഒരു ലക്ഷം പേര്‍ക്ക് ഇതിന്‍റെ പ്രയോജനം ലക്ഷ്യമിടുന്നതായും ധനമന്ത്രി നിയമസഭയില്‍ അറിയിച്ചു. സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കടമുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കുകയാണ്.
ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് (എം.എസ്.എം.ഇ) കെട്ടിടനികുതി ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കുകയാണ്. ഈ സ്ഥാപനങ്ങള്‍ക്ക് ഈ കാലയളവില്‍ ഇലക്ട്രിസിറ്റി ഫിക്സഡ് ചാര്‍ജ്ജും സര്‍ക്കാര്‍ വാടകയും ഒഴിവാക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

knbalagopal

'തുള്ളി കളിക്കുന്ന കുഞ്ഞുപുഴു'; വൈറലായി കുഞ്ഞ് വൃദ്ധിയുടെ കലക്കൻ ഫോട്ടോസ്

20.1.2021 മുതൽ അടവ് മുടക്കമായ കെ എസ് എഫ് ഇ നൽകിയ എല്ലാ ലോണുകളുടെയും പിഴപലിശ സെപ്തംബർ 30 വരെ ഒഴിവാക്കി നൽകും.
ചിട്ടിയുടെ കുടിശ്ശികക്കാർക്ക് കാലാവധി അനുസരിച്ച് സെപ്തംബർ 30 വരെയുള്ള അമ്പതു മുതൽ നൂറു ശതമാനം വരെ പലിശയും പിഴപലിശയും ഒഴിവാക്കി നൽകും. 20.1.2021 മുതൽ അടവ് മുടക്കമായ ചിട്ടി പിടിക്കാത്ത ചിറ്റാളന്മാർക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നൽകും.30.9.2021 വരെ ചിട്ടിപിടിച്ച ചിറ്റാളന്മാർക്ക് ഡിവിഡന്റ് നഷ്ടപ്പെടില്ല

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

കൊവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് നല്‍കുന്ന അഞ്ചു ശതമാനം നിരക്കില്‍ ഒരു ലക്ഷം രൂപ വരെ നല്‍കുന്ന ലോണിന്റെ കാലാവധിയും 30.9.2021 വരെ നീട്ടുന്നു
കൊവിഡ് പശ്ചാത്തലത്തില്‍ വ്യവസായ പുനരുജ്ജീവനതിനായി കെ എഫ് സി വഴി മൂന്നു പദ്ധതികള്‍ കൂടി പ്രഖ്യാപിച്ചു ജൂലൈയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പുറമെയാണിത്‌ .

ഒരു കോടി രൂപ വരെ കോളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ വായ്പ അനുവദിക്കുന്ന 'സ്റ്റാർട്ടപ്പ് കേരള' വായ്പാപദ്ധതി .ഇതിനായി കെഎഫ്സി 50 കോടി രൂപ മാറ്റി വയ്ക്കുന്നതാണ് ആദ്യ പദ്ധതി. വ്യവസായ എസ്റ്റേറ്റിലെ സംരംഭങ്ങൾക്കുള്ള ഉള്ള പ്രത്യേക വായ്പാപദ്ധതി.
സംസ്ഥാനത്തെ വിവിധ വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങൾക്ക് വായ്പ അനുവദിക്കുന്ന പ്രത്യേക വായ്പാപദ്ധതി. 20 കോടി വരെ ഒരു സംരംഭത്തിന് അനുവദിക്കുന്ന ഈ പദ്ധതിയിൽ, 500 കോടി രൂപ മാറ്റി വയ്ക്കുന്നതാണ് രണ്ടാ പദ്ധതി

മുന്നാം പദ്ധതി മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതി രണ്ടാം ഭാഗമാണ്. ഒരു കോടി വരെ 5% പലിശയിൽ വായ്പ നൽകുന്ന ഈ പദ്ധതിയിൽ ഒരു വർഷം 500 സംരംഭം എന്ന കണക്കിൽ, അടുത്ത അഞ്ച് വർഷം കൊണ്ട് 2500 പുതിയ വ്യവസായ യൂണിറ്റുകൾക്ക് വായ്പ അനുവദിക്കും. 50 വയസ്സിൽ താഴെയുള്ള യുവസംരംഭകർക്ക് ആണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വർഷംതോറും 2000 പുതു സംരംഭകരെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം നൽകി അതിൽ പ്രാപ്തരായവരെ കണ്ടെത്തിയാണ് വായ്പ അനുവദിക്കുക. ഇതിനായി മുന്നൂറു കോടി രൂപ ചെലവാക്കും

ഇതിനെല്ലാം പുറമെയാണ് രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഓഗസ്റ്റ്‌ മാസം ഒരുമിച്ച് നല്‍കുന്നത്. ഇതുവഴി 1700 കോടി രൂപ ജനങ്ങളുടെ കൈയില്‍ നേരിട്ട് എത്തും.ഇതിനു പുറമേ ഓണത്തിന് അനുവദിക്കുന്ന സ്പെഷ്യല്‍ ഭക്ഷ്യ കിറ്റിനു 526 കോടി രൂപ ചെലവാക്കും .
കേന്ദ്രവും മറ്റു പല സംസ്ഥാന സര്‍ക്കാരുകളും അമാന്തിച്ചു നില്‍ക്കുമ്പോള്‍ സാധാരണക്കാരുടെ കൂടെയാണ് ഇടതുപക്ഷ സര്‍ക്കാരെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
Saudi Arabia To Reopen To Vaccinated Tourists After 17-Month Covid Closure

English summary
Govt announces new covid relief package worth Rs 5,650 crore: Benefit to 1 lakh people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X