കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ റിപ്പോര്‍ട്ട്; ഉമ്മന്‍ ചാണ്ടിക്ക് പാരവെച്ചത് രമേശ് ചെന്നിത്തലയോ?

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചെന്നുറപ്പായതോടെ ചെന്നിത്തല ഉമ്മന്‍ ചാണ്ടിക്ക് പാരവെച്ചതാണെന്ന് സംസാരം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ചെന്നിത്തലയുടെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചതെന്ന് വ്യക്തമാക്കിയത്.

ബയോഡാറ്റ കണ്ടു, യുവതിയെ കെട്ടണമെന്ന് മാനേജര്‍; അമ്മയെ കൊല്ലണം!! ദുബായില്‍ 30കാരിക്ക് സംഭവിച്ചത്
സോളാര്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം. ഇത് സാധ്യമല്ലെന്ന് വന്നതോടെ മുഖ്യമന്ത്രിക്ക് പ്രത്യേക അപേക്ഷ നല്‍കി. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയതോടെ രമേശ് ചെന്നിത്തല നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ramesh


റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നത് ഉമ്മന്‍ ചാണ്ടിക്ക് വലിയ തിരിച്ചടിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് മാധ്യമങ്ങള്‍ക്ക് ലഭിക്കാനും റിപ്പോര്‍ട്ടിലെ വിവരങ്ങളെല്ലാം പുറത്താകാനും ഇത് വഴിയൊരുക്കും. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. ഒന്‍പതാം തീയതി ഇത് നിയമസഭയിലെത്തുന്നതോടെ റിപ്പോര്‍ട്ട് പരസ്യമാവുകയും ചെയ്യും.

ചെന്നിത്തലയാണ് റിപ്പോര്‍ട്ട് പുറത്താകാന്‍ കാരണമാകുന്നതെന്ന സൂചനയാണ് കാനം നല്‍കിയത്. ഇത് കോണ്‍ഗ്രസിനകത്ത് പുതി വിവാദത്തിന് വഴിയൊരുക്കിയേക്കും. നിലവില്‍ വിഡി സതീശന്‍, വിഎം സുധീരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് കൂടി പുറത്താകുന്നതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തിലാകും.

English summary
govt Calls Assembly to discuss solar report after Ramesh Chennithala demands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X